Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:54 pm

Menu

Published on October 30, 2015 at 4:56 pm

പുരുഷന്മാർ ഇക്കാര്യങ്ങൾ സ്ത്രീകളോട് പറയരുത്…ഉറപ്പായും നിങ്ങൾക്ക് പണി കിട്ടും…!!

things-you-should-never-say-a-woman

വിജയകരമായ സ്ത്രീ-പുരുഷ ബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് പല കാര്യങ്ങളും പുരുഷന്‍മാര്‍ രഹസ്യമായി സൂക്ഷിക്കണം എന്നതാണ്. ഭാര്യയായാലും ഭര്‍ത്താവായാലും കാമുകിയായാലും കാമുകനായാലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എല്ലാവര്‍ക്കുമിടയിലുമുണ്ടാവും. പല കാര്യങ്ങളും പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം ആ ബന്ധത്തെത്തന്നെ ബാധിച്ചേക്കാം. സ്ത്രീകളോട് തുറന്നു പറയാന്‍ പറ്റാത്ത ചില കാര്യങ്ങളിതാ…

ഇത്രയും ഭക്ഷണം കഴിക്കണോ?
ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് അവര്‍ക്കിഷ്ടമല്ലാത്ത കാര്യമാണ്. ഇതുണ്ടാക്കുന്ന പ്രശ്‌നം ചിലപ്പോള്‍ ആ ബന്ധം എന്നന്നേക്കുമായി അവസാനിക്കാന്‍ കാരണമായേക്കാം.

വാഹനമോടിക്കുന്നതില്‍ പുറകില്‍
സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ പിറകിലാണെന്ന് പറയുന്നത് സ്ത്രീകളെ ദേഷ്യം പിടിപ്പിക്കുന്ന മറ്റൊരു കാര്യമാണ്. വാഹനമോടിച്ചാല്‍ അത് ഗതാഗത കുരുക്കുണ്ടാക്കുന്നതിനു മാത്രമേ സഹായിക്കൂ എന്നു പറയുന്ന വിഭാഗവുമുണ്ട്

സ്ത്രീകള്‍ക്ക് യുക്തിയില്ല
പുരുഷന്‍മാര്‍ യുക്തിയുള്ളവരാണ് എന്നാല്‍ സ്ത്രീകള്‍ പല കാര്യങ്ങളിലും യുക്തിയില്ലാതെയാണ് പെരുമാറുന്നത്. ഇത് എപ്പോഴും സ്ത്രീകളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്.

നല്ലവരെ മനസ്സിലാക്കാന്‍ കഴിയില്ല
നല്ല സ്വഭാവമുള്ളവരെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നു പറയുന്നതും സ്ത്രീകള്‍ക്കിഷ്ടമില്ലാത്ത കാര്യമാണ്.

പണം കണ്ടാല്‍ സ്ത്രീകള്‍ക്ക് ഭ്രാന്ത് പിടിക്കും
പണം കണ്ടാല്‍ സ്ത്രീകള്‍ അങ്ങോട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരാണ് എന്നുള്ള പരാമര്‍ശവും പലപ്പോഴും പ്രശ്‌നങ്ങളില്‍ മാത്രമേ അവസാനിക്കുകയുള്ളൂ.

ജോലിക്കു പോകുന്നത് ഇഷ്ടമല്ലാത്തവര്‍
ഉള്ള ജോലി കളഞ്ഞ് വീട്ടില്‍ വെറുതേയിരിക്കാനാണ് സ്ത്രീകള്‍ക്കിഷ്ടമെന്ന കാര്യം സ്ത്രീകളെ ചൊടിപ്പിക്കും. ഇതുണ്ടാക്കുന്ന പ്രശ്‌നം സ്ത്രീകളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കും.

പ്രായത്തിനനുസരിച്ച സൗന്ദര്യം
പ്രായത്തിനനുസരിച്ച സൗന്ദര്യം നിങ്ങള്‍ക്കുണ്ടെന്ന് പറയുന്നത് സ്ത്രീകള്‍ക്കിഷ്ടമല്ല. ഇതിനു പ്രധാന കാരണമാകട്ടെ പ്രായത്തെക്കുറിച്ച് സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News