Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ടാൽ വെറുപ്പു തോന്നിക്കുന്ന ശരീരവുമായി കാറിലേക്ക് ഓടിക്കയറിയ അപ്രതീക്ഷിത അതിഥിയെ കൈവെടിയാതിരുന്ന കുറച്ചു നല്ല മനുഷ്യർ കാണിച്ച സന്മനസ് മാറ്റിമറിച്ചത് ഒരു നായയുടെ ജീവിതമാണ്.
പ്രാണികൾ ഇഴഞ്ഞു നടക്കുന്ന ദേഹത്തെ രോമങ്ങൾ കൊഴിഞ്ഞ് വ്രണങ്ങളുടെ വേദനയുമായി അലഞ്ഞു നടന്ന ആ നായയെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയുകയില്ല. നല്ല ചികിത്സയും ഭക്ഷണവും കിട്ടിത്തുടങ്ങിയപ്പോൾ അതൊരു സുന്ദരിയായി മാറി. ഇപ്പോൾ ദേഹം നിറയെ വെളുത്തരോമങ്ങളുള്ള ഒരു സുന്ദരിയാണ് ആ നായ. കെൽസി എന്നാണ് അവർ ആ നായ്ക്കിട്ട പേര്.
Leave a Reply