Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:24 am

Menu

Published on December 11, 2015 at 10:48 am

വണ്ണക്കൂടുതല്‍; സൈസിന് ചേര്‍ന്ന വസ്ത്രം ചോദിച്ച യുവതിയെ സെയില്‍സ് മാന്‍ അപമാനിച്ചു

മുംബൈ:പലപ്പോഴും വണ്ണക്കൂടുതല്‍ ഉള്ളവർ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പരിഹാസമാവാറുണ്ട്. വണ്ണം കൂടിപ്പോയെന്ന് പറഞ്ഞ് മുംബൈയിലെ ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരന്‍ തന്നെ അപമാനിച്ച കാര്യം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് മുംബൈക്കാരിയായ യുവതി. മോന ജോഷി എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ അളവിന് പറ്റിയ വസ്ത്രം തിരഞ്ഞ മോനയോട് ജിമ്മില്‍ പോയി വരൂ എന്നാലേ പാകമായ വസ്ത്രം കിട്ടൂ എന്നാണ് ജീവനക്കാര്‍ പറഞ്ഞത് .

പാകമായ സ്‌കര്‍ട്ട് തിരയുകയായിരുന്നു മോന. കടയില്‍ പലയിടത്തും നോക്കിയെങ്കിലും പാകത്തിനുള്ളത് ലഭിക്കാത്തതിനെത്തുടർന്നാണ് മോന സെയില്‍സ് റെപ്രസെന്റേറ്റിവിന്റെ സഹായം തേടിയത്. തനിയ്ക്ക് പാകമാകുന്ന വസ്ത്രം കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു . പാകത്തിനുള്ള വസ്ത്രം കിട്ടണമെങ്കില്‍ ജിമ്മില്‍ പോകൂ എന്നായിരുന്നു മോനയ്ക്ക് ലഭിച്ച മറുപടി. ജീവനക്കാരന്റെ മോശം പെരുമാറ്റത്തെപ്പറ്റി മോനയും സുഹൃത്തും കടയുടമയ്ക്ക് മെയില്‍ അയച്ചു. മെയില്‍ സഹിതം സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കടയുടമ മോനയോട് മാപ്പ് പറയുകയും ചെയ്തു .

Loading...

Leave a Reply

Your email address will not be published.

More News