Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:45 pm

Menu

Published on May 7, 2018 at 3:21 pm

കാറിൽ ഏസി കുറവാണോ….?എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…!!!

tips-to-get-the-most-cool-from-your-car-air-conditioning

കാറിൽ യാത്രചെയ്യുമ്പോൾ പലർക്കും അനുഭവപ്പെടാറുള്ള ഒരു പ്രശ്നമാണിത്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥകളിൽ. ചില കാറുകളിൽ ഓട്ടോമാറ്റിക് ഏസിയും ക്ലൈമറ്റ്കൺട്രോളുമുണ്ടെങ്കിൽ കൂടിയും ഫലമുണ്ടായെന്ന് വരില്ല. അപ്പോഴാണ് ഈ ഏസി എങ്ങനെയൊന്ന് കൂട്ടാമെന്നുള്ള കാര്യം ചിന്തിക്കുക. അതിന് നിങ്ങൾക്ക് സഹായകമാകുന്ന തരത്തിലുള്ള ചില ടിപ്പുകളാണ് ഇവിടെ പറയുന്നത്.

* നിങ്ങളുടെ കാറിൽ ഓട്ടോമറ്റിക് ഏസി അല്ലെങ്കിൽ ക്ലൈമറ്റ് കൺട്രോൾ ഉണ്ടെങ്കിൽ എപ്പോഴും ഏസി കുറഞ്ഞ സ്പീഡിൽ ഓണാക്കുന്നതായിരിക്കും നല്ലത്. കാറിനകത്തെ താപനില ക്രമീകരിക്കാനുള്ള നല്ലൊരു മാർഗമാണിത്. പിന്നീട് ആവശ്യാനുസരണം കൂട്ടാവുന്നതാണ്.


* ഏസി പ്രവർത്തിപ്പിക്കുമ്പോൾ നിങ്ങളുടെ കാറിനകത്ത് ദുർഗന്ധമനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഏസി ഔട്ട് സൈഡ് എയർ മോഡാക്കി സെറ്റ് ചെയ്യുക. ക്രമേണ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കാവുന്നതാണ്.

* വാഹനം സ്റ്റാർട് ചെയ്തയുടനെ ഏസി ഓണാക്കുന്നതിന് പകരം ഫാൻ പ്രവർത്തിപ്പിച്ച് വായു ക്രമീകരിച്ചതിനുശേഷം ഓൺ ചെയ്താൽ ഏസി ഫലപ്രദമായി പ്രവർത്തിക്കുന്നതിന് സഹായകമാകുന്നു.



* കാറിന് മെയിന്റനൻസ് ആവശ്യമായി വരുന്നത് പോലെ ഏസിക്കും അത്യാവശ്യാവമാണ്. കാർ നിങ്ങളുടെ അംഗീകൃത സർവീസ് സെന്ററിൽ ഏൽപ്പിക്കുമ്പോൾ ഏസി സർവീസിംഗിനും ആവശ്യപ്പെടുക. ഏസിയുടെ ഫലപ്രദമായ പ്രവർത്തനത്തിന് ഇത് വളരെയധികം സഹായകമാണ്.

* നല്ല ചൂടുള്ള ദിവസമാണെങ്കിൽ വാഹനത്തിൽ കയറിയുടനെ ഏസി ഓണാക്കാൻ ശ്രമിക്കാതെ ജനലുകൾ തുറന്ന് ഉള്ളിൽ തങ്ങിനിൽക്കുന്ന ചൂടുവായുവിനെ പുറത്ത് വിടുക. അകവശമൊന്ന് തണുത്താൽ മാത്രമെ ഏസി ഓണാക്കുന്നതു കൊണ്ടുള്ള പ്രയോജനമുള്ളൂ മാത്രമല്ല കൂടുതൽ തണുപ്പ് അനുഭവപ്പെടുകയുമുള്ളൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News