Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ നമ്പർ വൺ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്.ദശലക്ഷം ഉപഭോക്താക്കളാണ് ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. വാട്സ് ആപ്പ് വഴി നമ്മള്‍ ഫോട്ടോകള്‍, വീഡിയോകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എല്ലാം പങ്കിടാറുണ്ട്.നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആശയവിനിമയം നടത്താന്‍ പോലും വാട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്.ഇതിനാല്‍ നമുക്ക് ഇതില്‍ സ്വകാര്യതയും സുരക്ഷയും വളരെ അത്യാവശ്യമാണ്.സുരക്ഷിതമായി വാട്സ് ആപ്പ് ഉപയോഗിക്കുവാനുള്ള ചില എളുപ്പ വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
നിങ്ങളുടെ വാട്സ് ആപ്പ് പ്രൊഫൈല്‍ ചിത്രം എവിടെ നിന്നും വേണമെങ്കിലും കാണാവുന്നതാണ്, അത് ചിലപ്പോള്‍ ലിങ്കിഡിന്‍, ഫേസ്ബുക്ക് അല്ലെങ്കില്‍ ട്വിറ്ററില്‍. ഇതില്‍ നിന്നും മറയ്ക്കാനായി വാട്സ് ആപ്പ് സെറ്റിങ്ങ്‌സില്‍ set profile picture> Privacy menu> contacts only എന്നാക്കുക.
വാട്സ് ആപ്പ് ഒരിക്കലും ആപ്പു വഴി നിങ്ങളെ ബന്ധപ്പെടില്ല. വാട്സ് ആപ്പിന്റെ സഹായത്തിനു വേണ്ടി നിങ്ങള്‍ മെയില്‍ അയച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് മറുപടി നല്‍കുകയുളളൂ. ഒരു സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം നല്‍കുകയോ, ലിങ്കുകള്‍ അയയ്ക്കുകയോ ചെയ്താല്‍ അത് തീര്‍ച്ചയായും സ്‌കാമര്‍ ആണെന്നു വിശ്വസിക്കുക
നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വാട്സ് ആപ്പ് അക്കൗണ്ട് നിയന്ത്രണം നിലനില്‍ത്താന്‍ ലളിതവും ഫലപ്രദവുമായ നുറുക്കുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. അങ്ങനെ നഷ്ടപ്പെടുകയാണെങ്കില്‍ ഉടന്‍ ഇതേ നമ്പറില്‍ മറ്റൊരു സിം എടുത്ത് വാട്സ് ആപ്പ് ബ്ലോക്ക് ചെയ്യാവുന്നതാണ്.
ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നടത്തുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കണം. നിങ്ങളുടെ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ അതായത് അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ഈമെയില്‍, ബാങ്ക് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഒന്നും തന്നെ വാട്ട്‌സാപ്പ് വഴി അയയ്ക്കരുത്. ഇത് വളരെ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
നിങ്ങള്‍ ആര്‍ക്കെങ്കിലും ഫോട്ടോകള്‍ അയയ്ക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജനറല്‍ ഫോട്ടോസ്ട്രീമില്‍ കാണുന്നതാണ്. ഇത് മറ്റുളളവര്‍ കാണുന്നത് ഒരു പ്രശ്നം തന്നെയാണ്. ഐഫോണില്‍ ഈ പ്രശ്‌നം പരിഹരിക്കാനായി, ഫോണിന്റെ സെറ്റിങ്ങ്‌സ് മെനുവില്‍ പോകുക, അവിടുന്ന് ഫോട്ടോസ്ട്രീമില്‍ കടക്കുന്ന ഇമേജുകളുടെ ആപ്പ് ലിസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ആ ലിസ്റ്റില്‍ നിന്നും വാട്സ് ആപ്പ് ഡീസെലക്ട് ചെയ്യുക.
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് , അതിനായി Settings > Privacy > Photos> Deselect Whatsapp ( ഫോട്ടോസ്ട്രീമില്‍ വരുന്ന ഇമേജുകളുടെ ആപ്പ് ലിസ്റ്റ് ഉണ്ടായിരിക്കും, അതില്‍ നിന്നും ഡീസെലക്ട് ചെയ്യുക)
വാട്സ് ആപ്പിൽ നിങ്ങള്‍ അവസാനമായി വന്ന സമയം മറ്റുളളവര്‍ അറിയാന്‍ ആരും ആഗ്രപിക്കുന്നില്ല. എന്നാല്‍ അതു മറയ്ക്കാനായി പ്രൈവസി മെനുവില്‍ പോയി സെറ്റ് ചെയ്യുക, അതായത് ടേണ്‍ഓഫ്(Turnoff) ചെയ്യുക. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് , ബ്ലാക്ക്‌ബെറി ഫോണുകളില്‍ലാണ്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കോണ്ടത് ഇങ്ങനെ ടേണ്‍ഓഫ് ചെയ്താല്‍ മറ്റുളളവരുടേയും ലാസ്റ്റ്‌സീന്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല.
വാട്സ് ആപ്പ് ഇപ്പോള്‍ കമ്പ്യൂട്ടറിലും ഉപയോഗിക്കാമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് . എന്നാല്‍ അതില്‍ ഉപയോഗിക്കുമ്പോള്‍ ക്രോമില്‍ വാട്സ് ആപ്പ് വെബ് ലോഗൗട്ട് ചെയ്യാന്‍ പലരും മറക്കുന്നു. ഇങ്ങനെ നിങ്ങളുടെ വാട്സ് ആപ്പ് ചാറ്റുകള്‍ മറ്റുളളവര്‍ കണ്ടാല്‍ എന്തു സംഭവിക്കും. സൂക്ഷിക്കുക…
Leave a Reply