Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. അനേകം സവിശേഷതകളാണ് ഉളളത് അതായത് ഗെയിം കളിക്കാം, സിനിമ കാണാം, പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാം. അതു കാരണം ഫോണ്‍ പെട്ടന്നു ചൂടാകുകയും ചെയ്യുന്നു. ഫോണ്‍ ചൂടായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് ഉപയോഗിക്കാനും ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ മൊബൈല്‍ ഫോണ്‍ ചൂടാകുകയാണെങ്കില്‍ നിങ്ങളുെട അശ്രദ്ധ മൂലം വലിയൊരു അപകടം പോലും വന്നേയ്ക്കാം.എന്നാൽ ഇനി ഫോൺ ചൂടാകുന്നത് കണ്ടാലും പേടിക്കേണ്ടതില്ല. ഇവിടെ പറയുന്ന ചില മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഒരേ സമയം ഓന്നിലധികം ആപ്ലിക്കേഷനുകള്‍ നടത്തരുത്. അങ്ങനെ ആയാല്‍ റാം അധികം ഉപയോഗിക്കേണ്ടി വരും അങ്ങനെ ഫോണ്‍ ചൂടാകുകയും ചെയ്യും.
ഉപയോഗത്തിലില്ലാത്ത കണക്ഷനുകള്‍ ഓഫ് ചെയ്ത് ഇടുക. ഇതും ഫോണ്‍ ചൂടാകാന്‍ ഒരു കാരണമാകുന്നു.
ഫോൺ കേസുകൾ ആണ് മറ്റൊരു കാരണം .കട്ടിയുളള ഫോണ്‍ കേസുകള്‍ ഇട്ടാല്‍ ഫോണ്‍ ചൂടാകുന്നതാണ്.
ബാറ്ററി പഴയത് ആയാല്‍ ഫോണ്‍ പെട്ടെന്നു ചൂടാകുന്നതാണ്. ആറു മാസത്തില്‍ ഒരിക്കല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി മാറ്റുന്നത് നല്ലതാണ്.
വിഡിയോ സ്ട്രീമിങ്, ഇന്റർനെറ്റ് ബ്രൗസിങ് എന്നിവ പ്രൊസസറിന് ഏറ്റവുമധികം ലോഡുനൽകുന്ന പ്രവൃത്തികളാണ്. ഇവയ്ക്കു വേണ്ടിക്കൂടിയാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. എന്നു കരുതി ഇവയക്കു വേണ്ടി മാത്രമായി ഫോൺ ഉപയോഗിക്കുന്നതും ചൂട് കൂടാൻ കാരണമാകും.
വിഡിയോ കാണുക, ഗെയിം കളിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ അൽപം ഇടവേള നൽകുന്നതിലൂടെ ഫോൺ ചൂടാകുന്നതു തടയാൻ ഒരു പരിധിവരെ സാധിക്കും.
Leave a Reply