Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on October 24, 2013 at 12:17 pm

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

tips-to-take-steam

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
****************************************

-പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ആവി പിടിക്കുന്നത്‌ വളരെ ആശ്വാസം നല്‍കും.

-എന്നാൽ മുഖത്തേയ്ക്കു ആവി പിടിക്കുമ്പോള്‍ പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്.

-കണ്ണിലേയ്ക്കു ആവി അടി അടിയ്ക്കാന്‍ ഇട വരരുത്. ഇതിനു വേണ്ടി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്.

-തലവേദനയ്ക്ക് പുരട്ടുന്ന ബാമുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്‍ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.

-മഞ്ഞള്‍ പൊടി ഇട്ടു ആവി കൊള്ളുന്നത്‌ വൈറല്‍ രോഗങ്ങള്‍ക്കും സൈനസ് ഇന്ഫക്ഷനും നല്ലതാണ്.

-വേപ്പരൈസരുകള്‍ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.

-ഉറച്ച പ്രതലത്തില്‍ വച്ച് വേണം ഇവ ഉപയോഗിക്കാന്‍.

-ഉപ്പോ കഠിന ജലമോ ഇതില്‍ ഉപയോഗിക്കരുത്.

-ആവിയുടെ അളവ് കൂട്ടാന്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കരുത്.

Loading...

Leave a Reply

Your email address will not be published.

More News