Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പഞ്ചസാര. ഭക്ഷണത്തിന് മധുരം നൽകുന്നതിനാണ് പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ പഞ്ചസാര സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗപ്രദമാണെന്ന കാര്യം അധികമാർക്കും അറിയില്ല. വെളുത്ത വിഷം എന്നാണ് പഞ്ചസാര പൊതുവേ അറിയപ്പെടുന്നത്. ആരോഗ്യപരമായി പഞ്ചസാരയ്ക്ക് ഇങ്ങനെയുള്ള ദോഷങ്ങളുണ്ടെങ്കിലും ചര്‍മസംരക്ഷണത്തിനുള്ള നല്ലൊരു ഉപാധിയാണ് പഞ്ചസാര. നിങ്ങളുടെ ത്വക്കിന് യോജിച്ച സ്ക്രബറുകൾക്ക് വേണ്ടി കടകൾ കയറിയിറങ്ങുന്ന സമയം പോലും വേണ്ട നിങ്ങളുടെ അടുക്കളയിലെ കുപ്പിയിൽ നിന്നും പഞ്ചസാരയെടുക്കാൻ. ഈ തരികൾ ഉപയോഗിച്ച് നിങ്ങളുടെ മുഖം ഒന്ന് സ്ക്രബ് ചെയ്ത് നോക്കൂ.നിങ്ങളുടെ ചർമ്മം ശോഭയോടെ തിളങ്ങും.ചർമ്മസംരക്ഷണത്തിന് പഞ്ചസാര എങ്ങനെയൊക്കെ ഉപകാരപ്പെടുമെന്ന് കാണാം.
–

–
1.അൽപം ബദാമെദുത്ത് വെള്ളത്തിലിടുക. പിന്നീട് ഇത് അരച്ചെടുത്തതിലേക്ക് അല്‍പം പഞ്ചസാരത്തരികളും ബദാം ഓയിലും ചേര്‍ക്കുക. ഇതുപയോഗിച്ചു മുഖം സ്ക്രബ് ചെയ്യുന്നത് നല്ലൊരു ക്ലെന്‍സറിന്റെ ഗുണം ചെയ്യും.
2.ബദാം ഓയില്‍, റോസ്‌മേരി ഓയില്‍, , ഒലീവ് ഓയില്‍,വെളിച്ചെണ്ണ എന്നിവയിലേതെങ്കിലും ഒന്നിൽ പഞ്ചസാരത്തരികള്‍ ചേർത്ത് മുഖം സ്ക്രബ് ചെയ്യുന്നത് നല്ലതാണ്.
–

–
3. ചെറുനാരങ്ങാനീരില്‍ അല്പം പഞ്ചസാര ചേർത്ത് മുഖം സ്ക്രബ് ചെയ്യുന്നത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ഇത് മുഖം വെളുക്കുവാനുള്ള ഒരു വഴിയാണ്.
4. സമയക്കുറവു കാരണം മറ്റു സ്‌ക്രബറുകള്‍ ഉപയോഗിയ്ക്കുവാന്‍ സമയമില്ലെങ്കില്‍ അല്‍പം പഞ്ചസാരത്തരികള്‍ ഉപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യാം.
–

–
5.പാലില്‍ അല്‍പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്താൽ മുഖത്തെ മൃതചര്‍മമൊഴിവാകാൻ സഹായിക്കും.
6.ഗ്രീന്‍ ടീ തിളപ്പിച്ച ശേഷം ഇതില്‍ പഞ്ചസാര ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തു സ്‌ക്രബ് ചെയ്ത് അൽപ സമയത്തിന് ശേഷം കഴുകി കളയുക.
7.ക്ലെന്‍സറില്‍ അല്‍പം പഞ്ചസാരത്തരികള്‍ ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. മുഖം കഴുകിയ ശേഷം ഇതു ചെയ്യുവാന്‍ ശ്രദ്ധിയ്ക്കുക
Leave a Reply