Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:48 am

Menu

Published on January 12, 2015 at 5:31 pm

ലോക ഫുട്ബോളറെ ഇന്നറിയാം

today-have-announced-the-best-football-player-of-world-by-fifa

സൂറിച്ച് : കായിക ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ആ താര ഫുട്ബോളറെ ഇന്നറിയാം. സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിൽ വൈകിട്ട് ഏഴ്‌ മണിക്കാണ് ബാലന്‍ഡി ആർ പുരസ്ക്കാര നിർണയ ചടങ്ങ് നടക്കുക. അർജന്റിനയുടെ ലയണൽ മെസ്സി , പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജർമനിയുടെ ലോക കപ്പ് ഗോളി മാനുവൽ ന്യൂയറുമാണ് അന്തിമപട്ടികയിൽ ഉള്ളത്. കഴിഞ്ഞ വർഷത്തെ ലോക ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ് ഇത്തവണയും സാധ്യത.  പോയ വർഷത്തിൽ 61 ഗോളുകളുമായി മിന്നുന്ന പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. സ്വന്തം ക്ലബ്ബായ റയല്‍ മാഡ്രിഡിനെ യൂറോ കപ്പ്‌ ചാമ്പ്യന്മാരക്കിയതും റൊണാൾഡോയുടെ മികച്ച പ്രകടനത്തിലൂടെയാണ് . കോപ്പ ഡെല്‍റെ കപ്പും ,ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും എല്ലാം മാഡ്രിഡിൻ നേടിയത് റൊണാൾഡോയുടെ മികച്ച നേതൃത്വത്തിലൂടെയാണ്. എന്നാൽ ലയണൽ മെസ്സിക്ക് പോയവർഷം വലിയ നേട്ടമൊന്നും നൽകാതെയാണ്  വിടപറഞ്ഞത്.എന്നാൽ സ്പാനിഷ്‌ ലീഗിൽ ബാ‍ഴ്സക്ക്‌ വേണ്ടി 45 ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.അതോടപ്പം അർജന്റിനയെ ലോകകപ്പ്‌ ഫൈനൽ വരെ എത്തിക്കാനും മെസ്സിക്ക് കഴിഞ്ഞു. സ്പാനിഷ്‌ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതും മെസ്സിയാണ്.ജർമനിക്ക് ലോകകപ്പ്‌ നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതിനാണ് മാനുവല്‍ ന്യൂയെറിനെ പട്ടികയിൽ എത്തിച്ചത്. മെസ്സിയും റൊണാൾഡോയും രണ്ടുതവണ ബാലന്‍ ഡി ആർ പുരസ്ക്കാരം നേടിയിട്ടുണ്ട് . 1963 നു ശേഷം ആദ്യമായാണ് ഒരു ഗോൾ കീപ്പർ ബാലന്‍ ഡി ആർ പുരസ്ക്കാര പട്ടികയിൽ എത്തുന്നത്. 1963 ൽ ലെവ് യാഷിനാണ് ബാലന്‍ഡി ആർ പുരസ്ക്കാരം നേടിയ അവസാന ഗോൾ കീപ്പർ. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്ക്കാരവും ഇന്ന് നിർണ്ണയിക്കും. ഫിഫയുടെ അംഗരാജ്യങ്ങളിലെ പ്രതിനിധികാളായ ടീം നായകന്മാരും ,കോച്ചുകളും തിരഞ്ഞെടുക്കപ്പെട്ട  മാധ്യമ പ്രവർത്തകരുമാണ് മികച്ച ഫുട്ബോളറെ ഇന്ന് കണ്ടെത്തുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News