Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:35 am

Menu

Published on August 14, 2014 at 5:40 pm

പാലിന് വേണ്ടി കരഞ്ഞ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ അച്ഛൻ തലയറുത്ത് കൊന്നു

toddler-was-allegedly-beheaded-by-her-father

ലക്നൗ : വിശന്ന് പാലിന് വേണ്ടി കരഞ്ഞ പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ തലയറുത്ത് കൊന്നു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌സറിനടുത്ത് ബദര്‍ഖ ഗ്രാമത്തിലാണ് സംഭവം നടന്നത്. വൈകുന്നേരം വിശന്ന് കരഞ്ഞ സോയ എന്ന ഒന്നര വയസ്സുകാരിയെ അച്ഛനായ തോഹ്‌സീന്‍ ( 32 ) ദേഷ്യം പിടിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ഇയാൾ കുഞ്ഞിൻറെ മൃതദേഹം ഗ്രാമത്തിലെ ഒരു കിണറിൽ ഉപേക്ഷിക്കാൻ പോകുമ്പോൾ നാട്ടുകാർ ഇയാളെ പിടികൂടി തല്ലുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസിലേൽപ്പിച്ചു.ഇയാളെ പിടി കൂടുമ്പോൾ കയ്യിലുണ്ടായിരുന്ന കുഞ്ഞിൻറെ ശരീരത്തിൽ തലയുണ്ടായിരുന്നില്ല. പിന്നീട് കൊല്ലപ്പെട്ട കുഞ്ഞിൻറെ അമ്മാവൻ മെഹ്രുദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം തോഹ്‌സീനെ പോലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News