Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: വീഡിയോ കാണുന്നത് കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം.യുഎസിലെ എംറോയ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നിൽ.ഇന്ററാക്ടീവ് വീഡിയോ സ്ഥിരമായി കാണുന്ന രണ്ട് വയസ്സ് മാത്രമുള്ള കുട്ടികളില്‍ മാതാപിതാക്കള്‍ പറഞ്ഞു പഠിപ്പിക്കുന്ന കുട്ടികളെ പോലെ തന്നെ ആശയവിനിമയ ശേഷി കൂടുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.രണ്ട് വയസ്സുള്ള കുട്ടികളെയാണ് നിരീക്ഷണത്തിന് വിധേയരാക്കിയത്. സ്ഥിരമായി ഇത്തരം വീഡിയോകള്‍ കാണുന്ന കുട്ടികള്‍ക്ക് വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാകുന്നതായി പഠനത്തില്‍ തെളിഞ്ഞെന്ന് ഗവേഷകര്‍ പറയുന്നു.ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ 15 മിനിട്ട് നേരം കുട്ടികള്‍ക്കായുള്ള വീഡിയോകള്‍ കാണുന്ന കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങള്‍ വളരെ വേഗത്തില്‍ ഗ്രഹിക്കും. നാല് ഗ്രൂപ്പ് രക്ഷിതാക്കളും കുട്ടികളുമാണ് പഠനത്തിന് വിധേയരായത്. രക്ഷിതാക്കളുമായുള്ള വീഡിയോ, വീഡിയോ മാത്രം, രക്ഷിതാക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍, എന്നിവയില്‍ കുട്ടികളുടെ പ്രകടനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
Leave a Reply