Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:23 am

Menu

Published on April 10, 2015 at 4:47 pm

ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ…!

too-much-sitting-at-your-desk-harm-your-health

ദിവസത്തിൽ കൂടുതൽ സമയവും ഇരുന്ന് ജോലിചെയ്യുന്നവരാണോ നിങ്ങൾ…?എങ്കിൽ സൂക്ഷിക്കുക.നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.ഇത് നിങ്ങളെ മരണത്തിലേക്ക് നയിച്ചേക്കാം.കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നത് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ഉണ്ടാക്കുന്നതെന്ന് നോക്കാം..

കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരുടെ ഹ്യദയത്തിന്‌ തകരാറുണ്ടാകുന്നു. ഹ്യദയത്തിലേയ്ക്ക് രക്തമെത്തിക്കുന്ന ധമനികള്‍ക്ക് കേടുണ്ടാകുകയും അതുവഴി ഹ്യദയാഘാതം ഉണ്ടാകുകയും ചെയ്യുന്നു.

Too Much Sitting at Your Desk Harm Your Health1

പാന്‍ക്രിയാസാണ് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. ഗ്ലൂക്കോസിനെ കോശങ്ങളിലേയ്‌ക്കെത്തിയ്ക്കുന്നതു ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുന്നതും ഇതുവഴിയാണ്. എന്നാല്‍ മസിലുകള്‍ അനങ്ങാതാകുമ്പോള്‍ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കും.

Too Much Sitting at Your Desk Harm Your Health

കൂടുതല്‍ നേരം ഇരിയ്ക്കുന്നവര്‍ക്ക് വെരിക്കോസ് വെയിന്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കാല്‍ താഴ്ത്തിയിട്ടിരിയ്ക്കുമ്പോള്‍.

Too Much Sitting at Your Desk Harm Your Health1

കൂടുതല്‍ നേരം ഇരിയ്ക്കുന്നത് ഫാറ്റി ആസിഡ് ഹൃദയത്തില്‍ കട്ടി പിടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.

നടുവേദനയാണ് കൂടുതല്‍ സമയം ഇരിയ്ക്കുന്നതിന്റെ മറ്റൊരു ദൂഷ്യഫലം. നട്ടെല്ലിന് ആയാസം വര്‍ദ്ധിയിക്കുന്നതാണ് കാരണം.

Too Much Sitting at Your Desk Harm Your Health

കൂടാതെ തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് ഭക്ഷണം കഴിഞ്ഞ ഉടന്‍ ഇരിയ്ക്കുന്നത് ദഹനം പതുക്കെയാക്കും. ഇത് തടിയും വയറുമെല്ലാം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

fat man

എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യാതെ ഇടക്ക് വിശ്രമിക്കുക, കുറച്ചുനേരം എണീറ്റുനില്‍ക്കുക.നമുക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും കാരണം നമ്മുടെ തെറ്റായ ജീവിതരീതികളാണ്‌ ആയതിനാല്‍ നമ്മള്‍ തന്നെ അതില്‍ കുറച്ച് മാറ്റം വരുത്തിയാല്‍ തന്നെ പല ജീവിതശൈലിരോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷനേടാം.

sitting

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News