Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:35 am

Menu

Published on February 26, 2015 at 5:51 pm

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ടൂത്ത്പേസ്റ്റ്!

toothpaste-as-an-effective-facial-cleanser

മുഖത്തിന്റെ വശ്യതയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. എന്നാൽ മുഖസൗന്ദര്യം മാത്രമല്ല അടിമുടി സൗന്ദര്യം നിലനിർത്തിയാൽ മാത്രമേ നിങ്ങൾ സുന്ദരിയാണെന്ന് മറ്റുള്ളവർ പറയുകയുള്ളൂ. നാലാളുകളുടെ മുന്നില്‍ സുന്ദരികളായി അല്ലെങ്കിൽ സുന്ദരന്മാരായി ചെല്ലാൻ ആഗ്രഹിക്കാത്തവരുണ്ടോ? മിക്ക ആളുകളും താല്‍ക്കാലിക സൗന്ദര്യം ലഭ്യമാക്കാന്‍ ആശ്രയിക്കുന്നത് മേയ്ക്കപ്പിനെയാണ്. എന്നാല്‍ ഇവ സ്ഥിരം ഉപയോഗിക്കുന്നത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുവാനും ചിലപ്പോൾ ചർമ്മ പ്രശന്ങ്ങൾക്കും കാരണമാകും.മുഖ സൗന്ദര്യം നിലനിർത്താൻ നമുക്ക് ചുറ്റുമുള്ള പല വസ്തുക്കളും സഹായിക്കും. പല്ല് വൃത്തിയാക്കാൻ നാം ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിന് പോലും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.ചർമ്മത്തിനുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ടൂത്ത് പേസ്റ്റിന് സാധിക്കും.ടൂത്ത് പേസ്റ്റ് കൊണ്ടുള്ള ചില സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

Toothpaste as an effective facial cleanser1

1.ഓയിൽ ചർമ്മമുള്ളവർക്ക് ടുത്ത്‌പേസ്റ്റും വെള്ളവും ഉപ്പും ചേര്‍ത്ത മിശ്രിതം എന്നും രാവിലെ ചർമ്മത്തിൽ പുരട്ടിയാൽ മതി.പരിഹാരം ലഭിക്കും.
2 മുഖത്തും തലയിലും ടൂത്ത്‌പേസ്റ്റും ചെറുനാരങ്ങയും ഉപ്പും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
3.ടൂത്ത്‌പേസ്റ്റും വെള്ളവും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് ചര്‍മത്തിലെ ആവശ്യമില്ലാത്ത കറുത്ത വരകള്‍ നീക്കാൻ സഹായിക്കും.

Toothpaste as an effective facial cleanser2

4.തക്കാളി ജ്യൂസില്‍ ടുത്ത്‌പേസ്റ്റ് ചേര്‍ത്ത് കറുത്ത പാടുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്തെ കറുത്ത പാടുകളെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യും.
5.ടൂത്ത്‌പേസ്റ്റും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് നന്നായി പുരട്ടി അല്പസമയത്തിന് ശേഷം കഴുകി കളയുക. ഇത് മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കുകളെ വൃത്തിയാക്കാൻ സഹായിക്കും.
6.ഒരു ടീസ്പൂണ്‍ ടൂത്ത്‌പേസ്റ്റും അല്‍പം ചെറുനാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. ഇത് നിങ്ങളുടെ ചര്‍മത്തിന് നല്ല വെളുത്ത നിറം നൽകും.

Toothpaste as an effective facial cleanser4

7. മുഖത്തെ വെളുത്ത പാടുകൾ മാറ്റാൻ ടൂത്ത്‌പേസ്റ്റും വെള്ളവും ചേര്‍ത്ത മിശ്രിതം തേച്ചാൽ മതി.
8.ടൂത്ത്‌പേസ്റ്റും വാല്‍നട്‌സ് സ്‌ക്രബും ഉപയോഗിച്ച് മുഖം കഴുകുന്നത് ബ്ലാക്‌ഹെഡ്‌സ് ഇല്ലാതാക്കാൻ നല്ലതാണ്.

Toothpaste as an effective facial cleanser5

9.ചര്‍മത്തിലുണ്ടാകുന്ന ചുളിവ് മാറ്റാന്‍ മികച്ച മാര്‍ഗമാണ് ടൂത്ത്‌പേസ്റ്റ്. രാത്രി കിടക്കുന്നതിനു മുന്‍പ് ചുളിവുള്ള ഭാഗത്ത് ടൂത്ത്‌പേസ്റ്റ് പുരട്ടുക. പിന്നീട് രാവിലെ കഴുകി കളയാം.
10.രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ മുഖക്കുരുവിനുമേല്‍ ടൂത്ത്‌പേസ്റ്റ് പുരട്ടി രാവിലെ കഴുകി കളയുക. ഇത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News