Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:48 am

Menu

Published on November 13, 2015 at 3:13 pm

കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതെന്തുകൊണ്ട്..? ഇതാ പത്ത് കാരണങ്ങള്‍

top-10-causes-of-high-cholesterol

ഇന്ന് മാറിയ ജീവിതശൈലി മിക്കവരെയും അമിത കൊളസ്ട്രോള്‍ കൊണ്ടുണ്ടാവുന്ന അസുഖങ്ങള്‍ക്ക് അടിമയാക്കിയിട്ടുണ്ട്. കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.

➤ പാരമ്പര്യഘടകങ്ങള്‍
കൊളസ്ട്രോള്‍ സംബന്ധിയായ അസുഖങ്ങള്‍ രക്തബന്ധമുള്ള ബന്ധുക്കൾക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അവ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹൃദയപേശികളിലുണ്ടാവുന്ന തടസ്സത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇത്തരം ഘടകകങ്ങളായിരിക്കും.

➤ അനാരോഗ്യകരമായ ഭക്ഷണരീതി
കൊഴുപ്പ് കൂടുതലടങ്ങിയ വെണ്ണ, മാംസം, നെയ്യ്, കേക്ക് തുടങ്ങിയ പൂരിത കൊഴുപ്പിന്റെ സാന്നിദ്ധ്യമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാന കാരണം

➤ അമിതവണ്ണം
പൊണ്ണത്തടിയും അമിതവണ്ണവും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കും.

➤ പുകവലി
ശ്വാസകോശരോഗങ്ങള്‍ക്കൊപ്പം ശരീരത്തിലെ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുന്ന ഘടകങ്ങളെയും പുകവലി ഇല്ലാതാക്കും. ഒരിക്കലെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ളവര്‍ പുകവലി നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.

➤ അലസത
ഒരിടത്ത് തന്നെ ഇരുന്നും കിടന്നും ജീവിതം തള്ളിനീക്കുന്നവര്‍ വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സജീവമായ ജീവിതം ശരീരത്തില്‍ അധികമുണ്ടാവുന്ന കൊഴുപ്പിന്റെ അംശം ഇല്ലാതാക്കാന്‍ സഹായിക്കും.

➤ പ്രായം
20 വയസ് കഴിയുന്നതോടെ സ്വാഭാവികമായിത്തന്നെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിച്ചുതുടങ്ങും. 60-65 വയസ് വരെ ഇത്തരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുമെങ്കിലും ഇത് സുരക്ഷിതമായ അളവില്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ വിരാമത്തിന് മുമ്പ് സ്ത്രീകളില്‍ കൊളസ്ട്രോള്‍ അളവ് താരതമ്യേനെ കുറവായിരിക്കുമെങ്കിലും ആര്‍ത്തവ വിരാമത്തിന് ശേഷം ഇത് പുരുഷന്മാരേക്കാള്‍ വര്‍ദ്ധിക്കും.

➤ മരുന്നുകള്‍
മറ്റ് അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായും കൊഴുപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

➤ മാനസിക സമ്മര്‍ദ്ദം
കടുത്ത മാനസിക സമ്മര്‍ദ്ദം പൊതുവെ ആളുകളെ പുകവലി, മദ്യപാനം എന്നിവയിലേക്കും തെറ്റായ ഭക്ഷണശീലങ്ങളിലേക്കും നയിക്കുന്നത് കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമാവും.

➤ മദ്യപാനം
സ്ഥിരമായി മദ്യപിക്കുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയും തുടര്‍ന്ന് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യും.

➤ അസുഖങ്ങള്‍
പ്രമേഹം, തൈറോയിഡ് സംബന്ധമായ അസുഖങ്ങള്‍ എന്നിവയും ഇത്തരമൊരു രോഗാവസ്ഥക്ക് കാരണമാവാറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News