Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: വാട്ട്‌സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിവയ്ക്ക് പ്രത്യേക യൂസര്‍ ഫീ ഏര്‍പ്പെടുത്തണമെന്ന മൊബൈൽ ഉപഭോക്താക്കളുടെ ആവശ്യം ട്രായി ( Telecom Regulatory Authority of In-dia )തള്ളിക്കളഞ്ഞു. ഇക്കണോമിക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാട്ട്സ് ആപ്പും മറ്റും തങ്ങളുടെ ലാഭത്തില്‍ നഷ്ടം ഉണ്ടാക്കുന്നതാണെന്ന ടെലികോം ഓപ്പറേറ്റര്‍മാരുടെ വാദം ട്രായി മുൻപ് തള്ളിയിരുന്നു. എന്നാൽ ഡാറ്റ ചാര്‍ജിലൂടെ ഈ ലാഭം നേടാവുന്നതെയുള്ളുവെന്ന് ട്രായി പിന്നീട് കണ്ടെത്തുകയായിരുന്നു.ഇത്തരത്തിലുള്ള സൗജന്യ സന്ദേശ ആപ്ലികേഷന്‍ വഴി 5000 കോടിയാണ് നഷ്ടപ്പെടുന്നത്. എന്നാൽ കമ്പനികള്‍ ഇതിലെ 3 ല്‍ ഒന്ന് ലാഭം ഡാറ്റ ചാര്‍ജ് വഴി മുതലാക്കുന്നു എന്ന് ട്രായി പറയുന്നു.
Leave a Reply