Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:57 pm

Menu

Published on November 17, 2015 at 3:50 pm

പെണ്‍കുഞ്ഞിന് ജന്മം നൽകിയ യുവാവ്…..

transgender-man-thought-he-was-out-of-shape-but-discovered-he-was-pregnant

ഫ്ലോറിഡ : ഇത് കെയ്ഡന്‍ കോള്‍മാന്‍…. 22 മാസം പ്രായമുള്ള അസെലിയ എന്ന പെണ്‍കുട്ടിയുടെ മാതാവാണ് ഇന്ന് 29 കാരനായ ഈ യുവാവ്.  തൻറെ ശരീരഭാരം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് വ്യായാമം ചെയ്യാനാരംഭിച്ച കെയ്ഡന്‍ പിന്നീടാണ് മനസിലാക്കിയത് തനിക്കുള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്നത്. ലിംഗമാറ്റത്തിനായി ഹോര്‍മോണ്‍ ചികിത്സ നടത്തി പുരുഷനായി മാറി പത്ത് കൊല്ലത്തോളം ജീവിച്ച ഇയാള്‍ തനിക്കൊരിക്കലും ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. അമിതമായി വണ്ണം കൂടുന്നതിനാല്‍ സ്തനശസ്ത്രക്രിയയ്ക്ക് വിധേയനാകാനും തീരുമാനിച്ചിരുന്നു.എലിജാ എന്നയാളെ അടുത്തിടെയാണ് വിവാഹം കഴിച്ചത്. സ്തനശസ്ത്രക്രിയയ്ക്ക് തൊട്ട് മുമ്പാണ് ഇയാള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന വസ്തുത ഡോക്ടര്‍മാര്‍ മനസിലാക്കിയത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് 21 ആഴ്ച പ്രായമായിരുന്നു. സ്തനശസ്ത്രക്രിയയ്ക്ക് മുമ്പ് ടെസ്റ്റോസ്റ്റിറോണ്‍ ഇന്‍ജക്ഷന്‍ നിര്‍ത്തിയിരുന്നു.ഒടുവിൽ അസെലിയ എന്ന ഒരു പെണ്‍കുഞ്ഞിന് ഇയാള്‍ ജന്മം നല്‍കി. ഇയാളുടെ ഗര്‍ഭം പക്ഷേ പുറത്ത് അധികമാരും അറിഞ്ഞില്ല. ഒരിക്കല്‍ ഒരു സ്ത്രീ തന്നെ കണ്ടാല്‍ ഗര്‍ഭിണിയെ പോലെ തോന്നുന്നു എന്ന് പറഞ്ഞതായി കോള്‍മാന്‍ പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അപ്പോള്‍ അവരോട് പറഞ്ഞെങ്കിലും അവര്‍ അത് വിശ്വസിച്ചില്ല. തനിക്ക് ആശുപത്രിയില്‍ മികച്ച പരിചരണമാണ് ലഭിച്ചതെന്നും കോള്‍മാന്‍ പറയുന്നു.ആഗ്രഹിച്ച് ലഭിച്ചതല്ലെങ്കിലും പ്രിയപ്പെട്ട കുഞ്ഞിനെ ഓമനിച്ച വളര്‍ത്താന്‍ തന്നെയാണ് ഈ ദമ്പദികലുടെ  തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News