Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:09 pm

Menu

Published on December 26, 2014 at 2:49 pm

രോഗങ്ങളെ അകറ്റാൻ ‘വാട്ടർ തെറാപ്പി’ ഉത്തമം

treatment-with-water-therapy

മനുഷ്യശരീരത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും അവശ്യം വേണ്ടതാണ് ജലം. ശരീരത്തില്‍ ജലത്തിന്റെ അംശം ക്രമാതീതമായി കുറഞ്ഞാല്‍ മരണം വരെയാകാം. അതുകൊണ്ടുതന്നെ ജലത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്.ശരീരത്തിന്റെ താപനില 37ഡിഗ്രി സെന്റീഗ്രേഡാണ് . ഈ താപനിലയില്‍ കുറഞ്ഞ താപനിലയുള്ള ജലത്തെ ശീതജലം എന്നുപറയുന്നു. ശീതജലം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ആ ശരീരഭാഗത്തേക്ക് കൂടുതലായി രക്തം പ്രവഹിക്കുകയും താപനില കൃത്യമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഈ സവിശേഷത ഉള്‍ക്കൊണ്ടാണ് പ്രകൃതിചികിത്സ എന്ന വിഭാഗത്തില്‍ ജലചികിത്സ പ്രവര്‍ത്തിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ശീതജലം കൊണ്ട് സ്പര്‍ശനം ഉണ്ടാക്കി അവിടേക്ക് കൂടുതല്‍ രക്തചംക്രമണം നടത്തി രോഗമുക്തി നല്‍കുന്നു. .ശരീരത്തിന്റെ ഈ സവിശേഷതയാണ് വാട്ടര്‍ ചികിത്സക്ക് അടിസ്ഥാനം.  ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ ഭേദമാക്കുവാനും തടയുവാനും സവിശേഷമായ കഴിവ് ഇതിനുണ്ട്.

WATER1

എന്താണ് വാട്ടർ തെറാപ്പി…?

ശരീരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അളവില്‍ വെള്ളം കുടിച്ച് രോഗങ്ങളെ പ്രതിരോധിക്കുന്നതാണ് വാട്ടര്‍ തെറാപ്പി.

വെറും വയറ്റില്‍ 1.50 ലിറ്റര്‍ വെള്ളം കുടിക്കുക എന്നത് മാത്രമാണ് തെറാപ്പിയുടെ ഭാഗമായി ചെയ്യേണ്ടത്. ഒന്നര ലിറ്റര്‍ വെള്ളം ഒറ്റയടിക്ക് കുടിക്കുവാന്‍ ബുദ്ധിമുട്ട് തോന്നുമെങ്കിലും പതിയെ ഇത് ശീലമാകും. തിളപ്പിച്ചതോ ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളം കുടിക്കുവാനായി ഉപയോഗിക്കാം. വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ ശേഷമോ മറ്റൊന്നും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല. ആദ്യമാദ്യം ഒരു മണിക്കൂറില്‍ തന്നെ രണ്ടും മൂന്നും തവണ മൂത്രമൊഴിക്കേണ്ടി വന്നാലും പിന്നീട് അത് സാധാരണ നിലയിലാകും.ഒരാഴ്ച ഇത് തുടരുക .

ചെയ്യേണ്ട വിധം

രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ 5-6 ഗ്ലാസ്സ്   (1.50 ലിറ്റര്‍) വെള്ളം കുടിക്കുക.

WATER DRINKING

വെള്ളം കുടിച്ച ശേഷം മാത്രമേ മുഖം കഴുകുകയോ, ബ്രഷ് ചെയ്യുകയോ ചെയ്യാവൂ.

FACE WASHING

വാട്ടര്‍തെറാപ്പി ചെയ്ത്    45 മിനിറ്റ് കഴിഞ്ഞ്  സാധാര രീതിയിൽ   തിന്നുകയോ കുടിക്കുകയോ ചെയ്യാം.

EATING FOOD
പ്രഭാതഭക്ഷണം ,ഉച്ചഭക്ഷണം ,രാത്രി ഭക്ഷണം ഇവ കഴിഞ്ഞ് രണ്ട് മണിക്കൂർ വരെ ഒന്നും   തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.

ആറ് ഗ്ലാസ്സ് വെള്ളം ഒറ്റയിരുപ്പില്‍ വെറും വയറ്റില്‍ കുടിക്കുവാന്‍ ആദ്യമെല്ലാം വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ വാട്ടര്‍ തെറാപ്പിയുടെ ആദ്യ ദിവസങ്ങളില്‍ നാലു ഗ്ലാസ്സ് വെള്ളം ആദ്യവും അല്‍പ്പ സമയത്തിനുശേഷം ബാക്കിയുള്ള രണ്ട് ഗ്ലാസ്സ് വെള്ളവും എന്ന ക്രമത്തില്‍ കുടിക്കാവുന്നതാണ്.

ഇക്കാര്യങ്ങളൊക്കെ ചെയ്‌താൽ നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു ജീവിതം നിലനിർ ത്താം.

വാട്ടര്‍ തെറാപ്പിയുടെ ഗുണങ്ങള്‍

വാട്ടര്‍തെറാപ്പി ചെയ്യുന്നതിന് ഒരു മാര്‍ഗദര്‍ശിയുടേയോ നിര്‍ദേശകന്റെയോ ആവശ്യമില്ല എന്നതാണ് പ്രധാനം .പല വിധത്തിലുള്ള ഗുണങ്ങളാണ് വാട്ടർ തെറാപ്പി ചെയ്യുന്നതുകൊണ്ടുണ്ടാകുന്നത്.

മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദോഷമുണ്ടാക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യാന്‍ വാട്ടര്‍ തെറാപ്പി സഹായിക്കും.

WATER Therapy

ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിന്  വാട്ടർ തെറാപ്പിക്ക് കഴിയും.

ശരീരത്തിന്‍റെ താപനില നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്നതാണ് വാട്ടര്‍ തെറാപ്പി.

അനീമിയ , റുമാറ്റിസം, പാരാലിസിസ്, ഒബീസിറ്റി , ആര്‍ത്രൈറ്റിസ് , സൈനസൈറ്റിസ്, ടൈക്കികാര്‍ഡിയ , കഫം, ലുക്കീമിയ , ബ്രോങ്കൈറ്റിസ് , മെനിഞ്ചൈറ്റിസ്, ഹൈപ്പര്‍ അസിഡിറ്റി, യൂട്രസ് കാന്‍സര്‍ , നേത്രരോഗങ്ങള്‍ , ക്രമം തെറ്റിയ ആര്‍ത്തവം , തലവേദന തുടങ്ങി പലവിധ ശാരീരിക അസ്വസ്ഥതകള്‍ക്ക് വാട്ടര്‍ തെറാപ്പി ഫലപ്രദമാണ്.

വാട്ടര്‍ തെറാപ്പിയെന്ന ചികിത്സക്ക് വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരമുണ്ട്. ഗുരുതരമായ പഴയരോഗങ്ങൾ മുതൽ ആധുനിക രോഗങ്ങൾക്ക് വരെ 100 ശതമാനം രോഗശമനം  നേടാൻ  വാട്ടര്‍ തെറാപ്പി ഫലപ്രദമാണെന്ന് ജപ്പാപ്പാനീസിലെ മെഡിക്കൽ വിഭാഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

WATER Therapy1

ഗർഭാശയം,സ്ഥാനങ്ങൾ,കുടൽ തുടങ്ങിയ  ശരീര ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾക്ക് വാട്ടർ തെറാപ്പി ഫലപ്രദമാണ്.കൂടാതെ
തലവേദന
ശരീരവേദന
മാനസിക സംഘര്‍ഷം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ
ചര്‍മ്മത്തിന് തിളക്കം
ഉണർവിനും ഉന്മേഷത്തിനും
സന്ധിവാതം
ഹൃദ് രോഗങ്ങൾ
അപസ്മാരം
പൊണ്ണാത്തടി
ശ്വാസംമുട്ടൽ
ക്ഷയം
മസ്‌തിഷ്‌കരോഗം
മൂത്രാശയരോഗങ്ങൾ
മൂലക്കുരു
പ്രമേഹം
കണ്ണുകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍
ആർത്തവ സംബന്ധമായ പ്രശ്നങ്ങള്‍
മൂക്ക് ,തൊണ്ട ,ചെവി എന്നിവകളിലുണ്ടാകുന്ന പ്രശ്നങ്ങൾ – എന്നീ രോഗങ്ങളെ ചെറുക്കുന്നതിനും വാട്ടർ തെറാപ്പി ഉത്തമമാണ്.

വാട്ടർ തെറാപ്പിയിലൂടെ അമിത രക്തസമ്മര്‍ദ്ദം 30 ദിവസം കൊണ്ടും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ 10 ദിവസം കൊണ്ടും പ്രമേഹം ഒരു മാസം കൊണ്ടും മലബന്ധം 10 ദിവസം കൊണ്ടും ടിബി 90 ദിവസം കൊണ്ടും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പറപ്പെടുന്നത്    . ആര്‍ത്രൈറ്റിസ് രോഗികള്‍ ചികിത്സയുടെ ആദ്യ ആഴ്ചയില്‍ മൂന്നു ദിവസം മാത്രം ഈ രീതി പിന്തുടര്‍ന്നാല്‍ മതി. പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്തതിനാല്‍ ധൈര്യമായി ഈ രീതി പരീക്ഷിക്കാവുന്നതാണ്.

 

Loading...

Leave a Reply

Your email address will not be published.

More News