Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തരീക്ഷ മലിനീകരണം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിക്ഷ്യത്തുകള്‍ ചിലരെങ്കിലും ഇപ്പോഴേ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഴ വേണ്ടപോലെ ലഭിക്കാത്തതും കടുത്ത ചൂടും വറ്റിയ ജലാശയങ്ങളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

വീടുവെയ്ക്കാനും മറ്റുമായി കുന്നും കാടും നശിപ്പിക്കുന്നവര്‍ ഓര്‍ക്കുന്നില്ല തങ്ങള്‍ നേരിടാന്‍ പോകുന്ന ഭയാനകമായ പ്രശ്‌നങ്ങളെ കുറിച്ച്. എന്നാല്‍ കസാഖിസ്ഥാനിലെ ഐബെക് അല്‍മസോവ് എന്ന ആര്‍ക്കിടെക്റ്റ് അങ്ങനെയല്ല. ഭാവിയില്‍ നമ്മള്‍ എങ്ങനെ താമസിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ച് അദ്ദേഹമുണ്ടാക്കിയ ഒരു ആശയമാണ് ട്രീഹൗസ്.
ഏറുമാടത്തെയാണ് ഓര്‍മ്മവന്നതെങ്കില്‍ അതല്ല. മനുഷ്യര്‍ കാടും മേടും തെളിച്ച് ഈ പോക്ക് പോയാല്‍ ഭൂമിയുടെ കാര്യത്തില്‍ വൈകാതെതന്നെ ഏതാണ്ട് തീരുമാനമാകും എന്ന് കണ്ട് പ്രകൃതിയോടിണങ്ങി അധികം സ്ഥലമെടുക്കാതം മരങ്ങളൊന്നും വെട്ടിത്തള്ളാതെ സുഖസുന്ദരമായി ജീവിക്കാവുന്ന ട്രീഹൗസുകളാണ് കക്ഷിയുടെ പ്ലാന്‍.

2000-3000 സ്‌ക്വയര്‍ ഫീറ്റുകളില്‍ സൗധങ്ങള്‍ കെട്ടിപ്പൊക്കാന്‍ വേണ്ടി കുളവും കാവും കാടും വെളിപ്പിക്കുന്നതിനു പകരം ഇത്തരമൊരു നാലുനിലക്കെട്ടിടമുണ്ടാക്കാന്‍ കേവലം 35 ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രം മതി.
നല്ല ഒരു വന്‍മരത്തിന് ചുറ്റുമാണ് സുതാര്യമായ സോളാര്‍ഗ്ലാസ് പാനലുകള്‍ കൊണ്ട് ഐബെക് അല്‍മസോവ് ആശയത്തിലെ ഈ വീട് നിര്‍മ്മിക്കുന്നത്. അതായത് വീടിനകത്ത് ജീവനുള്ള ഒരു മരം അങ്ങനെ കാലാതാലം നില്‍ക്കും. നമ്മളതിന്റെ തണലും തണുപ്പും സ്വച്ഛതയും ഉറപ്പും ഒക്കെ ഉപയോഗിച്ചും അനുഭവിച്ചും ശുദ്ധവായുവും ശ്വസിച്ച് ജീവിക്കും. ചുറ്റും അങ്ങിനെ ധാരാളം മരങ്ങള്‍.
സൗരോര്‍ജം ഉപയോഗിച്ച് ചൂടും വൈദ്യുതിയും റെഡി. മഴവെള്ളം ശേഖരിച്ചും മലിനവെള്ളം ശുദ്ധീകരിച്ചും ആവശ്യത്തിനുള്ള വെള്ളം സംഭരിക്കുകയുമാകാം.

ഐബെക് അല്‍മസോവ് 2013ലാണ് ഈ വീടിന്റെ ആശയം ആദ്യമവതരിപ്പിച്ചത്. എന്നാല്‍, അടുത്തകാലത്താണ് അത് പരീക്ഷിക്കാനും പണം മുടക്കാനും ആളുകളെ കിട്ടിയതെന്നു മാത്രം.
തുടര്‍ന്ന് കസാഖിസ്ഥാനിലെ ഒരു മലമ്പ്രദേശത്ത് പരീക്ഷണാര്‍ഥം കുറച്ച് ‘ട്രയല്‍’ വീടുകള്‍ നിര്‍മിക്കാന്‍ ഐബെക്കിന് അനുമതിയും കിട്ടി. ആശയവും ഡിസൈനും കണ്ടിട്ട് സംഗതി വളരെ ആകര്‍ഷകമാണ്. ഒപ്പം ഇക്കോ ഫ്രണ്ട്ലിയും. നടപ്പില്‍വന്നതിനുശേഷം ബാക്കി നോക്കാം. ഏതായാലും ഓരോ വീട് വയ്ക്കുമ്പോഴും ഏറ്റവും കുറഞ്ഞത് ഒരു മരമെങ്കിലും സംരക്ഷിക്കെപ്പടും എന്ന ഉറപ്പ് ഈ കാഴ്ചകള്‍ തരുന്നുണ്ട്.
Leave a Reply