Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:29 pm

Menu

Published on January 17, 2017 at 3:29 pm

ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ ബലാത്സംഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

tumakuru-cop-rapes-mentally-challenged-woman

തുമകൂരു: ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ വെച്ച് ഭിന്നശേഷിയുള്ള യുവതിയെ ബലാത്സംഗം ചെയ്ത പോലീസ് ഉദ്ദ്യോഗസ്ഥൻ അറസ്റ്റിലായി. കർണ്ണാടകയിലെ തുമകൂരുവിലാണ് സംഭവം നടന്നത്. യുവതിയെ വീട്ടിൽ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജീപ്പിൽ കയറ്റി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. വീട്ടുകാരുമായി വഴക്കിട്ട് ഏകദേശം ഏഴ് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പട്രോളിങിലായിരുന്ന എ എസ് ഐ ഉമേഷ് കാണുകയായിരുന്നു. ഇയാൾ യുവതിയോട് കാര്യങ്ങളന്വേഷിക്കുകയും യുവതിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാമെന്ന് പറയുകയും ചെയ്തു. ഈ സമയം യുവതി തൻറെ സഹോദരന്റെ ഫോണ്‍ നമ്പര്‍ എ എസ് ഐ ഉമേഷിന് കൈമാറിയിരുന്നു. തുടർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ഇയാൾ ജീപ്പിൽ കയറ്റി. പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനകത്ത് വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇത്ര വലിയ ക്രൂര കൃതം ചെയ്യാന്‍ എ എസ് ഐ ഉമേഷിനെ പ്രേരിപ്പിച്ചത് യുവതി ഭിന്നശേഷിക്കാരിയായതിനാല്‍ സംഭവം പുറത്തറിയില്ലെന്ന് വിചാരിച്ചതാവാമെന്ന് കേസന്വേഷിക്കുന്ന എസ്പി പറയുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. അന്വേഷണ വിധേയമായി എ എസ് ഐ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Loading...

Comments are closed.

More News