Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:27 pm

Menu

Published on November 4, 2015 at 12:13 pm

വീഡിയോയെടുത്തപ്പോള്‍ പിന്നില്‍ പ്രേതം, എല്ലാവരെയും പറ്റിച്ച ഈ സഹോദരന്‍മാര്‍ രഹസ്യം വെളിപ്പെടുത്തുന്നു

two-brothers-tricked-the-internet

റയാന്‍ സ്നാപ്ചാറ്റില്‍ ഷെയര്‍ ചെയ്ത ആ വീഡിയോ കണ്ടവരൊക്കെ ഞെട്ടി.വീഡിയോയിൽ റയാന്റെ പിന്നില്‍ ഒരു ഭീകരരൂപം. റയാനാണെങ്കില്‍ ഇതൊന്നുമറിയാതെ സംസാരവും.
ആള്‍ക്കാര്‍ ചൂണ്ടിക്കാണിച്ച രൂപത്തെക്കുറിച്ച് റയാന്‍ പിന്നീട് പറഞ്ഞത് താന്‍ ഇതേ വീട്ടില്‍വച്ച് സ്ലീപ് പരാലിസിലായപ്പോള്‍ ഇത്തരമൊരു മുഖമില്ലാത്ത ഭീകരരൂപത്തെ കണ്ടിരുന്നെന്നായിരുന്നു. റയാന്റെ ‘പ്രേതാനുഭവം’ പെട്ടെന്ന് പ്രശസ്തമായി.

ആയിരക്കണക്കിനാളുകള്ളാണ് സത്യാവസ്ഥ മനസിലാക്കാൻ ശ്രമിക്കാതെ വീഡിയോ ഷെയര്‍ ചെയ്തത്. പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ റയാനും അലെകും പിന്നീട് സത്യം വെളിപ്പെടുത്തി.
പിന്നില്‍നിന്നിരുന്നത് താനായിരുന്നെന്നും വെളിച്ചം പ്രത്യേകരീതിയില്‍ മുഖത്ത് വരുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നതിനാലാണ് ഇത്തരമൊരുരൂപം കണ്ടതെന്നും ഇവര്‍ പറഞ്ഞു.
റെഡ്ഡിറ്റിലും മറ്റും പലരും ഭയപ്പെടുത്തുന്ന കഥകള്‍ വളരെ രസകരമായി അവതരിപ്പിക്കാറുണ്ടെന്നും ഈ കഥകള്‍ ആസ്വദിക്കുകയെന്നതല്ലാതെ ഇതൊക്കെ ശരിയാണോയെന്ന് ആരും ചോദിക്കില്ലെന്നും അവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News