Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ വളർന്നുവലുതായത് സ്വന്തം വീട്ടിലല്ലെന്നു തിരിച്ചറിഞ്ഞാലോ? കൂടെയുള്ളതു ബന്ധുക്കളല്ലെന്നും. യഥാർഥ ബന്ധുക്കൾ വീട്ടിൽ നിന്നകന്ന് വേറെയെവിടെയോ ജീവിക്കുന്നുണ്ട് എന്നുകൂടി മനസ്സിലായാലോ. ?
എന്നാൽ അമേരിക്കയിൽ ഇത്തരം ഒരു സംഭവം നടന്നിരിക്കുകയാണ്. ഡെനിസ് ജുനെസ്കി, ലിൻഡ ജോർഡീന് എന്ന രണ്ടു പേരാണ് പരസ്പരം മാറിപ്പോയിരിക്കുന്നത്. ഒടുവിൽ തിരിച്ചറിഞ്ഞത് യവ്വനയും ആയുസ്സിന്റെ നല്ല കാലവും കഴിഞ്ഞു 72ആം വയസ്സിൽ .

72–ാം വയസ്സിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ. ജുനെസ്കിയുടെ ഡിഎൻഎ കുടുംബത്തിലുള്ളവരുമായി തീരെ യോജിക്കുന്നില്ല.അങ്ങനെയാണ് താൻ ജീവിക്കുന്നത് മറ്റെവിടെയോ ളാണെന്നു ആദ്യം തിരിച്ചറിയുന്നത്.
ഇതേ സമയത്ത് 40 മൈൽ അകലെ ഹാമണ്ടിലെ വിസ്കോസിൻ എന്ന നഗരത്തിൽ ലിൻഡ ജോർദീൻ എന്ന സ്ത്രീയുടെ മകൾ ജുനെസ്കിയുടെ ഡിഎൻഎ പരിശോധനാഫലം കാണുന്നു. അവർ സ്വന്തം പരിശോധനാഫലം ജുനെസ്കിയുടെ ഡിഎൻഎയുമായി ഒത്തുനോക്കുന്നു.രണ്ടു ഫലങ്ങളും യോജിക്കുന്നു.
പിന്നെ വലിയ താമസമൊന്നും ഉണ്ടായില്ല. ആശുപത്രിയിൽവച്ചു ജനനസമയത്തു പരസ്പരം മാറിപ്പോയതിനാൽ ഇതരജീവിതം ജീവിച്ച രണ്ടു സ്ത്രീകളും കണ്ടുമുട്ടി– ഏപ്രിലിൽ. ഡെനിസ് ജുനെസ്കിയും ലിൻഡ ജോർഡീനും. ജുനെസ്കി ജീവിക്കേണ്ടിയിരുന്നത് ലിൻഡയുടെ വീട്ടിൽ. ലിൻഡ ജുനെസ്കിയുടെ വീട്ടിലുമായിരുന്നു കഴിയേണ്ടിയിരുന്നത്. പക്ഷേ, വിധി മറിച്ചായിപ്പോയി.
ജുനെസ്കിയുടെ അമ്മയ്ക്ക് ഇപ്പോൾ വയസ്സ് 99. വളർത്തി വലുതാക്കിയ മകളും യഥാർഥത്തിൽ അവർക്കു ജനിച്ച മകളും ഇപ്പോൾ അവരെ കാണാൻചെല്ലുന്നു. വൈകിവന്ന വെളിപ്പെടുത്തലിലൂടെ അവർക്കു ലഭിച്ചിരിക്കുന്നതു കൂടുതൽ കൊച്ചുമക്കളെ.
1945–ൽ മിനസോട്ട ആശുപത്രിയിൽ പെൺകുഞ്ഞിനു ജൻമം നൽകിയ ലിൻഡയുടെ അമ്മ റോച്ചൽ നെൽസൻ കാൻസർ ബാധിച്ചു നേരത്തെ മരിച്ചു. അന്ന് ജോർഡീനിനു 17 വയസ്സു മാത്രം പ്രായം. 72–ാം വയസ്സിൽ ജോർദീന് യഥാർഥ അമ്മയെ തിരിച്ചുകിട്ടിയിരിക്കുന്നു. അവിശ്വസനീയം– കൂടുതലൊന്നും പറയാനില്ല ജോർദീന്.
Leave a Reply