Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംങ്ടണ്‍: മരണത്തിന് ശേഷം ജീവനുണ്ടോ….? പണ്ടുകാലം മുതൽക്കുതന്നെ മനുഷ്യനെ അലട്ടിയിരുന്ന ഒരു വലിയ സംശയമാണിത് .ഈ വിഷയത്തില്‍ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും കാര്യമായ തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചില മതങ്ങളുടെ വിശ്വാസപ്രകാരം മരണത്തിനു ശേഷം മരണമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടെന്ന് വരെ വാദമുണ്ട്.എന്നാല്‍ മരണശേഷവും ഒരു ജൈവശരീരത്തില്‍ ജീനുകള്‍ കുറച്ചു കാലം കൂടി ജീവിക്കും എന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനം പറയുന്നത്.ജീവന്‍ നഷ്ടപ്പെട്ട ശേഷം ഈ ജീവികളുടെ ശരീരത്തിലെ ആയിരത്തോളം ജീനുകളെ ശാസ്ത്ര സംഘം നിരീക്ഷിച്ചു. സീബ്രാഫിഷിന്റെ ജീനുകള്‍ ജീവന്‍ പോയ ശേഷം നാലു ദിവസത്തെയ്ക്കും എലികളില്‍ രണ്ടു ദിവസത്തെയ്ക്കും നിരീക്ഷിച്ചു. ഇവയുടെ ശരീരങ്ങളില്‍ നൂറു കണക്കിന് ജീനുകള്‍ ജീവനോടെ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.മരിച്ചവരുടെ ശരീരത്തില്‍ പിന്നീട് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തിലെത്താനാണ് പഠനം നടത്തിയതെന്ന് പഠനസംഘത്തിന് നേതൃത്വം നല്‍കിയ പ്രധാന ശാസ്ത്രജ്ഞനും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ പീറ്റര്‍ നോബിള്‍ പറയുന്നു.
എലികളിലും സീബ്രാഫിഷിലും ഇത്തരം പ്രത്യേകതകള്‍ കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മറ്റു ജീവികളിലും ജീനുകള്‍ മരണത്തിന് ശേഷം ഇങ്ങനെ തന്നെ പ്രതികരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നുത്. ഇങ്ങനെ കണ്ടെത്തിയവയില്‍ ചില ജീനുകള്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നവയോ മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ടവയോ ആയിരുന്നു.എന്നാല്‍ മനുഷ്യന്‍ പോലുള്ള ഉയര്‍ന്ന തലത്തിലുള്ള ജീവിവര്‍ഗത്തില്‍ ഏതോക്കെ ജീനുകള്‍ ഇത്തരത്തില്‍ മരണത്തിന് ശേഷവും ഉണര്‍ന്നിരിക്കും എന്നത് കണ്ടെത്തിയാല്‍ അത് ശ്രദ്ധേയമാകും. അവയവദാനമേഖലയില്‍ ആന്തരാവയവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതികളിലും ഇത് വന്‍ മാറ്റങ്ങള്‍ വരുത്തും. കൂടാതെ ഫോറന്‍സിക് മേഖലയിലും വലിയ മാറ്റങ്ങള്‍ ഇത് വഴിവയ്ക്കും.
Leave a Reply