Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഴത്തൈ നട്ടു രണ്ടാഴ്ചയ്ക്കുള്ളില്‍ കുലച്ചത് നാട്ടുകാര്‍ക്കു കൗതുകമായി.പൂയപ്പള്ളി കോണത്ത് സംഗീതയില്‍ റിട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഗോപിയുടെ കോണത്ത് ഏലായിലെ കൃഷിയിടത്തിലാണ് തൈവാഴ കുലച്ചത്. രണ്ടടിയോളം ഉയരത്തില്‍ വളര്‍ന്ന വാഴ ദിവസങ്ങള്‍ക്കു മുമ്പ് കൂമ്പ് പൊട്ടി പുറത്തു വരികയായിരുന്നു. രണ്ടു പടലകളാണു വിരിഞ്ഞിട്ടുള്ളത്.രണ്ടാഴ്ച മുമ്പ് കുലവെട്ടിയ ഏത്തവാഴയുടെ കന്ന് ഇളക്കി നടുകയായിരുന്നു.വിവരം അറിഞ്ഞു പൂയപ്പള്ളി കൃഷി ഭവനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.അസാധാരണമായ ഈ പ്രതിഭാസം കാണാന്‍ നിരവധി ആളുകളാണു കൃഷിയിടത്തില്‍ എത്തുന്നത്.
Leave a Reply