Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: നാലു വര്‍ഷം മുന്‍പ് ഹില്‍ഡ ക്ലെയ്ടണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഒരു സ്ഫോടനത്തിന്റെ ചിത്രം ഏറെ ചര്‍ച്ചയാകുന്നു. കാരണം ഇത് ഹില്‍ഡയുടെ അവസാന ക്ലിക്കായിരുന്നു, അതും തന്റെ തന്നെ മരണം.

ഇക്കാണുന്നതാണ് അവരുടെ അവസാന ചിത്രം. ഈ ചിത്രത്തോടെ അവരുടെ ജീവിതവും മിന്നിമറഞ്ഞു. ഒരു ക്ലിക്കില്‍ ഒരു ചിത്രവും അതോടൊപ്പം സ്വന്തവും മരണവും എഴുതിച്ചേര്‍ത്ത് അവര്‍ മരണത്തിന് കീഴടങ്ങി.
അമേരിക്കന്‍ സൈന്യത്തിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ. അമേരിക്കന്‍ സൈന്യത്തിന്റെ അഫ്ഗാന്‍ ദൗത്യത്തിലാണ് ഒരു അപകടത്തില്‍ ഹില്‍ഡ മരണപ്പെടുന്നത്.
2013 ജൂലൈ മൂന്നിനായിരുന്നു സംഭവം. അഫ്ഗാന്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഹില്‍ഡ. അഫ്ഗാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ മോര്‍ട്ടാര്‍ ആക്രമണത്തില്‍ പരിശീലനം നല്‍കിവരികയായിരുന്നു.

പരിശീലനത്തിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്ഫോടനം നടന്നു.
പരിശീലനത്തിന്റെ ഓരോ ദൃശ്യങ്ങളും കൃത്യതയോടെ പകര്‍ത്തിയിരുന്ന ഹില്‍ഡ നിന്നിരുന്നത് സ്ഫോടനം നടക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തായിരുന്നു. തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അങ്ങനെ അറിയാതെ ഹില്‍ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. പൊട്ടിത്തെറിയില്‍ അവരും മരണമടഞ്ഞു.
അന്ന് ഹില്‍ഡ പകര്‍ത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ സൈന്യം പുറത്തുവിട്ടത്. 2013 ല്‍ നടന്ന സ്ഫോടനത്തില്‍ നാല് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. മരിക്കുമ്പോള്‍ വെറും 22 വയസു മാത്രമായിരുന്നു ഹില്‍ഡയുടെ പ്രായം.
Leave a Reply