Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെരിപ്പ് ഉപയോഗിക്കുന്നത് കാലിന് ഒരു സംരക്ഷണം എന്ന നിലയിലാണ്. എങ്കിൽ കാലിന്റെ ഘടനയുമായി പൊരുത്തപ്പെടാത്ത ഹൈ ഹീല്‍ഡ് ചെരിപ്പ് ഉപയോഗിക്കുന്നതെന്തിനാണ്? ചെരിപ്പ് ഉപയോഗിക്കുമ്പോഴും ആ ഘടനക്ക് മാറ്റം സംഭവിക്കാന്‍ പാടില്ലാത്തതാണ്. കാല്‍ പരത്തിയാണ് നിലത്ത് ഊന്നേണ്ടത്.ഇന്നത്തെ കാലത്ത് ഫാഷൻറെ ഭാഗമായി സ്ത്രീകൾ ഹൈ ഹീൽഡ് ചെരിപ്പുകൾ ഉപയോഗിക്കുന്നത് സാധാരണയാണ്. അമേരിക്കയിലെ ബെത്തീസ്ഡയില്‍ പാദരോഗ വിഗ്ധനായ മൈക്കല്‍ ലീബോ കാലിന്റെ എക്‌സ്-റേ വിശകലനം ചെയ്ത് നടത്തിയ പഠനം ഹൈഹീല്‍ഡ് ചെരിപ്പുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പറയുന്നു. മിക്കയാളുകളും നടുവേദനയും കാൽവേദനയുമായി ഡോക്ടർമാരെ സമീപിക്കുമ്പോഴാണ് ഹൈ ഹീൽഡ് ചെരിപ്പുകളുടെ ഉപയോഗമാണ് കാരണമെന്ന് തിരിച്ചറിയുന്നത്. കാലുകൾക്ക് പൊരുത്തമുള്ള ചെരിപ്പുകൾ കാലുകളുടെ ആരോഗ്യത്തിന് മാത്രമല്ല,കഴുത്ത്,കാലിലെ എല്ലുകൾ, മുതുക് ഇവ ഇവയുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഹൈ ഹീൽ ധരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ നിരവധിയാണ്.
–

–
1.ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്ന സ്ത്രീകളില്‍ മൂന്നില്‍ ഒന്ന് ശതമാനത്തിനും നടുവു വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
2. കാൽവേദനയുണ്ടാകുന്നതിനും ഇതൊരു കാരണമാണ്. ഉയർന്ന മടമ്പിനനുസരിച്ച് സ്വയം പരുവപ്പെടുത്തുന്നതിനാൽ കണങ്കാലിലെ പേശികൾ ചുരുങ്ങിയും മുറുകിയുമിരിക്കും.
–

–
3.ഉയർന്ന മടമ്പുള്ള ചെരിപ്പുകൾ ശരീരഭാരം തുല്യമല്ലാതെ കാലിൽ വിതരണം ചെയ്യും. ഇത് പാദത്തിലെ സന്ധികളിൽ വേദനയുണ്ടാകാൻ കാരണമാകും.
4.ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോൾ സന്തുലിതാവസ്ഥ ക്രമീകരിക്കാന്‍ പിന്‍ഭാഗം അല്‍പ്പം വളച്ചാകും നില്‍ക്കുക. ഇത് സുഷുമ്നാ നാഡിക്ക് തകരാറുണ്ടാക്കും.പിന്നീട് ഹീലില്ലാത്ത ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത വേദനയുണ്ടാകാന്‍ ഇടയുണ്ട്.
–

–
5.നടക്കുമ്പോൾ സമതുലനം നഷ്ടപ്പെടുന്നതിനാൽ വീഴാനുള്ള സാധ്യത കൂടുതലാണ്. അഥവാ വീണാൽ നെരിയാണിയിൽ പൊട്ടലുണ്ടാകും.
6.പാദത്തിൻറെ അസ്വാഭാവികമായ നില കാരണം നടക്കുമ്പോൾ മുട്ടിന് അമിത സമ്മർദ്ദമുണ്ടാകും. ഇത് സ്ത്രീകളിൽ മുട്ട് തേയ്മാനം ഉണ്ടാകുന്നതിന് കാരണമാകും.
–

–
7. ഹൈഹീല്‍ ചെരുപ്പുകളുടെ സ്ട്രാപ് ഉപ്പൂറ്റിയിൽ മർദ്ദമേൽപ്പിക്കുന്നതിനാൽ ഉപ്പൂറ്റിയിൽ എല്ലു വളർച്ചയുണ്ടാകാൻ കാരണമാകും.
Leave a Reply