Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എടിഎം സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ച് വരികയാണ്.ഇത് നിക്ഷേപകരുടെ ഉറക്കം കെടുത്തികൊണ്ടിരിക്കുകയാണ്. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തിയാണ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. സുരക്ഷ ഉറപ്പുവരുന്ന ബാങ്കിന്റെ സാങ്കേതിക വിദ്യകളെ മറികടക്കുന്ന തട്ടിപ്പുകാരാണ് ബാങ്കുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത്.പക്ഷെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ എടിഎം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാം.അതിനുള്ള ചില വഴികളെ കുറിച്ചാണിവിടെ പറയുന്നത്.
പിന്‍ നമ്പര്‍ മാറ്റുക
എടിഎമ്മിന്റെ പിന്‍നമ്പറുകള്‍ ഇടയ്ക്ക് മാറ്റുന്നത് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി എംടിഎം കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, കാര്‍ഡിലെ എക്‌സ്പിയറി തിയ്യതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ നിലവിലുണ്ട്.

വിവരങ്ങള്‍ കൈമാറുന്നതിന്
മുമ്പ് ബാങ്ക് അധികൃതര്‍ ക്രെഡിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണിലോ ഇമെയിലിലോ ബന്ധപ്പെടില്ല. അതിനാല്‍ ഇത്തരം ഇമെയിലുകളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കരുത്.

വണ്‍ടൈം പാസ് വേര്‍ഡ്
ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ടൈം പാസ് വേര്‍ഡുകള്‍ ആരുമായും പങ്ക് വെയ്ക്കരുത്.

എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍
നിങ്ങള്‍ നടത്തുന്ന ഓരോ ബാങ്ക് ഇടപാടിനും ശേഷം എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം.

എടിഎം കൗണ്ടറില്‍
പണമിടപാട് നടത്താനായി എടിഎം കൗണ്ടറുകളില്‍ കയറുമ്പോള്‍ കാര്‍ഡോ പിന്‍നമ്പറോ കൈമാറരുത്. കാര്‍ഡിലോ കാര്‍ഡിനൊപ്പമോ പിന്‍നമ്പര്‍ എഴുതി സൂക്ഷിക്കരുത്, പെട്ടെന്ന് മനസ്സിലാക്കാ ന്‍ കഴിയുന്ന പിന്‍നമ്പറുകള്‍ ഉപയോഗിക്കാതിരിക്കുക.

ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ നിയന്ത്രിക്കുക
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഷോപ്പിംഗ് നടത്തുന്നത് ഓണ്‍ലൈനിലാണ്. എന്നാല്‍ തട്ടിപ്പുകള്‍ കൂടുതലും അരങ്ങേറുന്നതും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെയാണ്. സൈറ്റുകള്‍ക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ഹാക്ക് ചെയ്യുന്നവര്‍ക്ക് അനായാസം നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍ കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ പരമാവധി ഒഴിവാക്കുക. പകരം ക്യാഷ് ഓണ്‍ ഡെലിവറി രീതി സ്വീകരിക്കുക.

സംശായാസ്പദമായ നീക്കങ്ങള്‍
എടിഎമ്മിന് സമീപത്ത് അസ്വാഭാവികമായി എന്തെങ്കിലും ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എംടിഎം സുരക്ഷാ ജീവനക്കാരനെയോ ബാങ്ക് അധികൃതരെയോ വിവരമറിയിക്കണം. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് സാധിക്കും.

ബാങ്കുകളുമായി ബന്ധപ്പെടുക
നിങ്ങള്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങളറിയിച്ച് സുരക്ഷ ഉറപ്പുവരുത്തണം.

പൊലീസിനെ സമീപിക്കുക
പണമിടപാട് നടത്തിയതിന് ശേഷം ആരെങ്കിലും പിന്‍തുടരുന്നതായി തോന്നിയാല്‍ ഉടന്‍തന്നെ പൊലീസിനെ വിളിക്കുക. പൊലീസ് എത്തുന്നതുവരെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ ശ്രമിക്കുക.
Leave a Reply