Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 4, 2026 7:11 pm

Menu

Published on August 19, 2013 at 10:31 am

ഉസൈന്‍ ബൊള്‍ട്ടിന് ഡബിള്‍ സ്വര്‍ണ്ണം

ussain-bolt-won-another-double-gold-in-moscow

മോസ്കോ: ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോൾട്ടിന് ഡബിള്‍ സ്വര്‍ണ്ണം.സീസണിലെ ഏറ്റവും മികച്ച സമയമായ 19.66 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് ഒരിക്കല്‍ക്കൂടി ഇതിഹാസം രചിച്ചത്.മൂന്നുദിവസം മുമ്പ് നൂറുമീറ്റര്‍ ഫൈനലിലും അതിവേഗ രാജാവായ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണം നേടിയിരുന്നു.ഇതോടെ ബോള്‍ട്ട് ലോക ചാമ്പ്യന്‍ഷിപ്പിന്റെ സ്പ്രിന്റ്‌ ഡബിള്‍ പട്ടം വീണ്ടെടുത്തു.നാട്ടുകാരന്‍ കൂടിയായ വാറന്‍ വീര്‍ (19.79 സെ.) വെള്ളിയും അമേരിക്കയുടെ കര്‍ട്ടിസ് മിച്ചല്‍ (20.04 സെ) വെങ്കലവും നേടി.ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഞായറാഴ്ച 4-100 റിലേയിലും ബോള്‍ട്ട് ട്രാക്കിലിറങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News