Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കന്നുകാലികളേയും, അപൂര്‍വമായി മനുഷ്യരേയും ആക്രമിച്ച് രക്തംകുടിക്കുന്ന ‘വാമ്പയര്‍ ബാറ്റു’കളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ.എന്നാല്‍ ഇതാ പേരില്‍ത്തന്നെ ഭീകരനായ ‘വാമ്പയര്‍’ അണ്ണാന്റെ (‘Vampire’ Squirrel) വീഡിയോ ആദ്യമായി ഗവേഷകര്‍ പകര്‍ത്തി.
ബോര്‍ണിയോയിലെ കാടുകളിലുള്ള അണ്ണാനാണ് കക്ഷി. ഏറ്റവും മനോഹരമായ വാലുകളാണുള്ളത്. പക്ഷേ കണ്ടാല്‍ പേടിയാകും.പ്രാദേശിക വിശ്വാസം ഈ അണ്ണാന്‍ വലിയ മാനുകളെ പോലും ആക്രമിച്ച് രക്തം കുടിക്കുമെന്നാണ്. 14 ഇഞ്ചോളം നീളമുള്ള ഈ ജീവി നിലത്ത് എന്തോ തേടിയെത്തുന്നതുപോലെയുള്ള വീഡിയോ ഇന്‍ഫ്രാറെഡ് ക്യാമറയിലാണ് ചിത്രീകരിച്ചത്.
രക്തം കുടിക്കുന്ന സ്വഭാവമുണ്ടെന്ന വിശ്വാസമൊക്കെ ഗവേഷകര്‍ അത്ര വിശ്വസിച്ചിട്ടില്ല. ഓക് വൃക്ഷത്തിന്‍റെ കായ്ക്കകത്തു കാണുന്ന വിത്ത് കരണ്ടു തിന്നുന്നതിനാണത്രെ ഇതിന് മൂര്‍ച്ചയുള്ള പല്ലുകള്‍ ഉള്ളത്.
വീഡിയോ കാണാം
–
–
Leave a Reply