Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:02 am

Menu

Published on March 18, 2017 at 3:22 pm

വിഷാദ രോഗത്തിന് വെജ്‌തെറാപ്പി; മനസിന്റെ സന്തോഷം തിരിച്ചെടുക്കാം

veg-therapy-helps-you-always-be-happy

ജീവിത ചുറ്റുപാടുകള്‍ മാറുന്നതും മറ്റും  ഇന്ന് പലരും വിഷാദ രോഗത്തിന് അടിമപ്പെടാന്‍ കാരണമാകുന്നുണ്ട്. സന്തോഷവും ജീവിതത്തോടുള്ള പ്രതീക്ഷയുമെല്ലാം നഷ്ടപ്പെട്ട് വിഷാദ രോഗത്തിലേക്ക് വഴുതി വീഴുന്നവരോട് വെജ് തെറാപ്പി പരീക്ഷിക്കാനാണ് മെല്‍ബണിലെ ആരോഗ്യഗവേഷകര്‍ പറയുന്നത്.

അതായത് ഭക്ഷണശീലത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് ഒരു പരിധിവരെ നിങ്ങള്‍ക്ക് സന്തോഷം തിരിച്ചെടുക്കാം. വിഷാദരോഗത്തിന് അടിമപ്പെടുന്നവരോടും അത്തരത്തിലുള്ള തോന്നലുകളുള്ളവരോടും ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കഴിയുന്നത്ര പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്താനാണ് ഇവരുടെ നിര്‍ദേശം.

45 വയസ്സിനു മുകളില്‍ പ്രായമുള്ള അറുപതിനായിരം പേരില്‍ നടത്തിയ പഠനത്തില്‍നിന്നാണ് നിഗമനം. ഇവരുടെ ജീവിതശൈലിയും ഭക്ഷണരീതിയും മാനസികാവസ്ഥയും തമ്മില്‍ താരതമ്യ പഠനം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്, പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗം പിടിപെടുന്നതു വിരളമാണെന്നാണ്.

ദിവസവും പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത 12 ശതമാനം കുറവാണ്. പച്ചക്കറികള്‍ കറിവച്ചു കഴിക്കുന്നതിനു പകരം പച്ചയ്‌ക്കോ പാതിവേവിച്ചോ വേണം കഴിക്കാന്‍.

കഴിയുന്നതും സ്വന്തം തൊടിയില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളാണെങ്കില്‍ അത്രയും നല്ലത്. കൃത്രിമവളവും കീടനാശിനികളും തളിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും വിപരീതഫലം ചെയ്‌തേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പഴങ്ങള്‍ ജ്യൂസ് രൂപത്തില്‍ കഴിക്കുകയാണെങ്കില്‍ കൃത്രിമമധുരം ചേര്‍ക്കുന്നത് ഒഴിവാക്കണം. തൊലിയോടുകൂടി വേണം ഇവ കഴിക്കാന്‍. മാംസാഹാരം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അധികം എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത മല്‍സ്യം കഴിക്കുന്നതുകൊണ്ട് ദോഷമില്ല.

Loading...

Leave a Reply

Your email address will not be published.

More News