Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 7:52 am

Menu

Published on June 22, 2016 at 2:20 pm

ചൂട് ചായയും കാപ്പിയും കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…..

very-hot-drinks-probably-cause-cancer

ചൂട് ചായയും കാപ്പിയും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പുതിയ പഠനപ്രകാരം, വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകാമെന്ന് കണ്ടെത്തി. 65 ഡിഗ്രിയിൽ കൂടുതല്‍ ചൂടുള്ള ചായ, കാപ്പി പോലുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്ന് ഇവര്‍പറയുന്നു.ഗവേഷക സംഘടനയുടെ വര്‍ക്കിംഗ് ഗ്രൂപ്പായ IARC യിലെ 23 ശാസ്ത്രജ്ഞര്‍ നടത്തിയ സാക്രമിക പഠനത്തിലാണ് കണ്ടെത്തല്‍.

തിളപ്പിച്ചശേഷം ഒരു 4 മിനിട്ട് കാത്തിരുന്നിട്ട് മാത്രമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുന്‍ പഠനങ്ങള്‍ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാന്‍സറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങള്‍ ഉള്‍പ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്നനാളത്തെ ബാധിക്കുന്ന കാന്‍സറിനാല്‍ 400,000 ആളുകളാണ് 2012ല്‍ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അന്നനാള കാന്‍സര്‍ ബാധിതരുള്ളതെന്നും പഠനം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News