Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:31 pm

Menu

Published on June 28, 2018 at 12:30 pm

ബോധരഹിതനായി നിലത്തുവീണ പരിശീലകന് ‘സി പി ആര്‍’ നൽകി വളർത്തുനായ

video-of-police-dog-performing-cpr-goes-viral

വളർത്തുമൃഗങ്ങളിൽ മനുഷ്യരുമായി ഏറ്റവും കൂടുതൽ അടുപ്പം പുലർത്തുന്ന ജീവികളിൽ ഒന്നാണ് നായ. തന്റെ യജമാനന്റെ ജീവൻ രക്ഷിക്കാനായി ഒരു വളർത്തുനായയുടെ തീർത്തും ശാസ്ത്രീയമായ ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

സംഭവം നടന്നത് അങ്ങ് മാൻഡ്രിഡിൽ ആണ്. പോഞ്ചോ എന്ന വളർത്തുനായയും പരിശീലകനും ആണ് സംഭവത്തിലെ കഥാപത്രങ്ങൾ. പോഞ്ചോയുടെ പരിശീലകന്‍ ബോധമറ്റു വീഴുന്നതായി അഭിനയിക്കുന്നു. പരിശീലകന് ശരിക്കും ബോധമറ്റു വീണതാണെന്നു വിചാരിച്ച് പോഞ്ചോ ഓടിയെത്തുകയും സി പി ആര്‍ നല്‍കുകയും ചെയ്യുന്നു. മുന്‍കാലുകള്‍ പരിശീലകന്റെ നെഞ്ചില്‍ വച്ച ശേഷം ചാടുകയണ് പോഞ്ചോ ചെയ്യുന്നത്. ബോധംകെട്ടു വീണയാളുകളുടെ നെഞ്ചില്‍ കൈകളുപയോഗിച്ച് അമര്‍ത്തി സി പി ആര്‍ നല്‍കുന്ന രീതി മനുഷ്യര്‍ക്കിടയിലുണ്ട്. ഇതിനു സമാനമായ കാര്യമാണ് പോഞ്ചോയും ചെയ്തത്.

ശ്വാസമെടുക്കുന്നുണ്ടോ എന്ന് അറിയാന്‍ പോഞ്ചോ പരിശീലകന്റെ മുഖത്ത് തലവച്ചു നോക്കുന്നതും കാണാം. തുടര്‍ന്ന് കുറച്ചുസമയത്തിനു ശേഷം പരിശീലകന്‍ എണീക്കുകയും പോഞ്ചോയെ അഭിനന്ദിക്കുന്നതും കാണാം. ഇതിനോടകം 23ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്. പോഞ്ചോയെ അഭിനന്ദനം കൊണ്ടുമൂടൂകയാണ് വീഡിയോ കണ്ടവര്‍.

Loading...

Leave a Reply

Your email address will not be published.

More News