Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:27 pm

Menu

Published on December 19, 2014 at 2:33 pm

ഏഴാം ക്ലാസ് വിദ്യാർഥികൾ അദ്ധ്യാപകനെ വെട്ടിക്കൊന്നു

vii-std-students-arrested-for-brutally-killing-school-teacher

ഏഴാം ക്ലാസ് വിദ്യാർഥികൾ അദ്ധ്യാപകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച ഝാര്‍ഖണ്ഡ് സിങ്ഫൂം ജില്ലയിലെ തുങ്കി മൊഹല്ലയിലാണ് സംഭവം നടന്നത്. പുകവലിയും മദ്യപാനവും നിര്‍ത്തിയില്ലെങ്കില്‍ വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകന്‍ ജാസ്ലിന്‍ ടോഫ്‌നോ പറഞ്ഞതാണ് വിദ്യാര്‍ഥികളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത്.അധ്യാപകനെ കൊന്ന് പണം തട്ടിയെടുത്ത് അതുകൊണ്ട് ബൈക്ക് വാങ്ങാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരില്‍ ഒരു വിദ്യാര്‍ഥി അധ്യാപകന്‍ താമസിക്കുന്ന കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. മറ്റു രണ്ടു വിദ്യാര്‍ഥികളും ഇവിടെ പതിവു സന്ദര്‍ശകരുമായിരുന്നു. കൊലപാതകം നടത്താനായി ഇവർ മൂന്നാമതൊരു സഹപാഠിയെ സമീപിച്ച് തോക്ക് ആവശ്യപ്പെട്ടു. എന്നാൽ അവൻ തോക്ക് നൽകിയില്ല. ഇതിനെ തുടർന്ന് കൈക്കോടാലി കൊണ്ട് ഇവർ അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തോക്ക് നല്‍കാതിരുന്ന സഹപാഠി സംഭവം പുറത്ത് പറഞ്ഞാലോ എന്ന് കരുതി ഇവർ അവനെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെൻറ് സേവ്യേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൊലപാതകം നടത്തിയത്. വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News