Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 11:33 am

Menu

Published on February 3, 2018 at 12:31 pm

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ബ്രേക്കപ്പ് ലെറ്റര്‍; എന്നാല്‍ ഇത് പങ്കാളിക്ക് എഴുതിയതല്ല

viral-break-up-letter

തികച്ചും വ്യത്യസ്തമായ ഒരു ബ്രേക്കപ്പ് ലെറ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ കത്തിനു പിന്നില്‍ വലിയ ഹൃദയവേദന തന്നെയുണ്ട്. എന്നാല്‍ ഇത് ഒരു കാമുകന്‍ അല്ലെങ്കില്‍ ഒരു കാമുകി സ്വന്തം പങ്കാളിക്ക് എഴുതിയതല്ലെന്നുള്ളതാണ് കത്തിനെ വ്യത്യസ്തമാക്കുന്നത്.

പിന്നെയോ? ബ്രേക്കപ്പ് എന്നു പറയുമ്പോള്‍ അത് രണ്ടു മനുഷ്യര്‍ തമ്മിലുള്ളതു മാത്രമാണെന്നു ചിന്തിക്കേണ്ട. ഈ ബ്രേക്കപ്പ് ഒരു യുവാവും അദ്ദേഹം അത്രയേറെ സ്‌നേഹിച്ച ജിമ്മും തമ്മിലുള്ളതാണ്. ചില പ്രത്യേക സാഹചര്യങ്ങളാല്‍ താന്‍ പ്രാണനെപ്പോലെ സ്‌നേഹിച്ച ജിമ്മിനെ വിട്ടുുപിരിയേണ്ടി വന്ന യുവാവിന്റെ കത്താണിത്.

ഒരു പ്രണയിനിയെ പിരിയുമ്പോള്‍ എത്രത്തോളം മാനസിക വിഷമത്തോടെ ഒരു കത്തെഴുതുമോ അതേ വേദനയോടെ തന്നെയാണ് ഈ യുവാവ് ജിമ്മിനും ബ്രേക്കപ്പ് ലെറ്റര്‍ എഴുതിയത്.

മാസ്റ്റര്‍ ബാസര്‍ എന്ന യുവാവാണ് താന്‍ പോയിരുന്ന പ്ലാനറ്റ് ഫിറ്റ്‌നസ് എന്ന ജിമ്മിന് ഈ കത്ത് എഴുതിയത്. മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നതിനാലാണ് ബാസറിന് ഈ ജിമ്മില്‍ നിന്നും മാറേണ്ടി വന്നത്. മെമ്പര്‍ഷിപ്പ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിലൂടെ എഴുതി നല്‍കാന്‍ ജിം ഉടമകള്‍ പറഞ്ഞപ്പോഴാണ് ബാസര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.

അതിയായ ഹൃദയഭാരത്തോടെയും വിഷമത്തോടെയുമാണ് താന്‍ ഈ കത്തെഴുതുന്നത് എന്നു പറഞ്ഞാണ് വ്യത്യസ്തമായ ഈ ബ്രേക്കപ്പ് ലെറ്റര്‍ ആരംഭിക്കുന്നത്. ”ജീവിതത്തിലെ ചില സംഭവങ്ങള്‍ എന്നെ മറ്റൊരു സ്ഥലത്തേക്കെത്തിച്ചു, പ്ലാനെറ്റ് ഫിറ്റ്‌നസ് ഓറഞ്ചുമായുള്ള എന്റെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയാണ് ഈ കത്തിന്റെ ലക്ഷ്യം.

തുറന്നു പറയട്ടെ നിനക്കു യാതൊരു മാറ്റവും സംഭവിച്ചില്ല. നീ ഇപ്പോഴും ആ പര്‍പിള്‍യെല്ലോ നിറത്തിലുള്ള തടിച്ച കെട്ടിടം തന്നെയാണ്. ഒരിക്കല്‍ നമ്മള്‍ ഒന്നിച്ചായിരുന്നുവെന്നതും ഇന്നു പിരിഞ്ഞുവെന്നും ഓര്‍ക്കുമ്പോള്‍ എനിക്കേറെ വേദനയുണ്ട്.

ഞാനതില്‍ നിന്നും മുന്നോട്ടുപോയി, ഇപ്പോള്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിലെ കോപ്ലക്‌സിലുള്ള മറ്റൊരു ജിമ്മില്‍ ചേര്‍ന്നിട്ടുണ്ട്. ഈ ഒരു കാര്യത്തിന്റെ പേരില്‍ നിനക്കെന്നോടു അസൂയ തോന്നുകയോ എന്നെ വെറുക്കുകയോ ചെയ്യരുത്. ഞാന്‍ സ്‌നേഹിച്ചിട്ടുള്ള എനിക്കറിയാവുന്ന പ്ലാനെറ്റ് ഫിറ്റ്‌നസ് സെന്ററല്ല അത്. ഇപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ട്, ഒരു സുഹൃത്തിനെപ്പോലെയാണെന്നു മാത്രം.

ഞാനിന്നും നിന്നെയും നാം ഒന്നിച്ചു ചിലവഴിച്ച നിമിഷങ്ങളെയും സ്‌നേഹത്തോടെയാണ് ഓര്‍ക്കുന്നത്. ഞാന്‍ തനിച്ചാകുന്ന സന്ദര്‍ഭങ്ങളില്‍ പഴയ പവര്‍ പോപ് വര്‍ക്കൗട്ട് പ്ലേലിസ്റ്റുകളിലൂടെ പോവുകയും അപ്പോള്‍ നാം ഇപ്പോഴും ഒന്നിച്ചായിരുന്നെങ്കില്‍ എന്നോര്‍ക്കുകയും ചെയ്യും. എന്തായാലും എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരിക്കല്‍ ഒരവസാനമുണ്ടാകുമല്ലോ.

നീ നീയായിതന്നെ നിലകൊള്ളണം, ഇതിനിടയില്‍ നമ്മള്‍ രണ്ടുപേരും വളരും, പരസ്പരം ഒന്നിച്ചില്ലാതെയുള്ള പുതിയ ജീവിതവുമായി, ഇതു നല്ലതിനാണെന്നു കരുതുന്നു”.

എന്തായാലും ആത്മാര്‍ഥമായി കക്ഷി എഴുതിയ കത്തിനെ സമൂഹമാധ്യമവും ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരു ജിമ്മിനെ ഇത്രയേറെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ പ്രണയിനിയെ അയാള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടാകുമെന്നാണ് ചിലര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News