Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:07 pm

Menu

Published on June 12, 2015 at 4:58 pm

രോഗം ഭേദമാക്കാന്‍ തവള ജ്യൂസ്

wait-what-people-drinking-up-frog-juice-to-treat-ailments

ഫ്രൂട്ട് ജ്യൂസ് , വെജിറ്റബിൾ ജ്യൂസ് എന്നിങ്ങനെ പല തരത്തിലുള്ള ജ്യൂസ് എല്ലാവരും കുടിച്ചിട്ടുണ്ടാവും .എന്നാൽ, നിങ്ങള്‍ തവള ജ്യൂസ് കുടിച്ചിട്ടുണ്ടോ..? കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നുണ്ടാകും അല്ലേ.. എങ്കിൽ വിചിത്രമായ ഈ രോഗ നിവാരണ രീതി പരിചയപ്പെടാം. പല സ്ഥലങ്ങളിലും ഈ തവള ജ്യൂസിന് വലിയ ഡിമാന്‍ഡാണ്. തവള ജ്യൂസ് പല രോഗങ്ങളും ഭേദമാക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആസ്തമ, ശ്വാസതടസം, ലൈംഗിക രോഗങ്ങള്‍, അസ്ഥി ക്ഷയം തുടങ്ങി പല രോഗങ്ങള്‍ക്കും തവള ജ്യൂസ് മികച്ച ഫലം ചെയ്യുമത്രേ..

frog-juice2-625_625x350_61431749330

തവളയുടെ കഴുത്ത് അറുത്ത് മാറ്റിയ ശേഷമാണ് ജ്യൂസടിക്കുന്നത്. രുചി കൂട്ടാന്‍ ഇതില്‍ ക്യാരറ്റും, തേനും, മറ്റ് ഔഷധങ്ങളും ചേര്‍ക്കാം. മിക്‌സിയില്‍ എല്ലാം ചേര്‍ത്ത് അരച്ചെടുക്കുമ്പോള്‍ പച്ച നിറമായിരിക്കും ജ്യൂസിന്. അനീമിയ, നെഞ്ചു വേദന തുടങ്ങിയവയ്ക്ക് തവള ജ്യൂസ് ഫല പ്രദമാണ്. ആഴ്ചയില്‍ നാല് തവണയെങ്കിലും ഈ ജ്യൂസ് കഴിക്കുകയാണെങ്കില്‍ രോഗങ്ങള്‍ പെട്ടെന്ന് സുഖപ്പെടും എന്നാണ് പറയുന്നത്. പലരും പല തരത്തില്‍ തവള ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. പലരും റെസിപ്പി നോക്കി സ്വന്തമായാണ് തവള ജ്യൂസ് ഉണ്ടാക്കുന്നത്. എന്നാല്‍ ശുദ്ധമായ തവളകള്‍ മാത്രമേ ആരോഗ്യത്തിന് ഗുണം ചെയ്യൂ. കായലില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നുമൊക്കെ പിടിക്കുന്ന തവളകളില്‍ വിഷാംശമുണ്ടാകും. ഇത് ശരീരത്തിന് ദോഷകരമായി മാറാന്‍ സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് തവള ജ്യൂസ് ആരോഗ്യത്തിന് നല്ലതാണെന്ന് പ്രചാരണം ശക്തമായിരിക്കുന്നത്. കൂള്‍ബാറുകളില്‍ കയറി എന്തൊക്കെ ജ്യൂസുകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ അവിടുത്തുകാര്‍ പറയുന്നത് ഓറഞ്ച്, മുസംബി, ചിക്കു, തവള എന്നിങ്ങനെയാണ്. കേട്ട് ഞെട്ടണ്ട, നമ്മുടെ നാട്ടിലും വൈകാതെ ഇത് കേള്‍ക്കാം.

Loading...

Leave a Reply

Your email address will not be published.

More News