Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 6:57 am

Menu

Published on March 21, 2015 at 12:27 pm

വാങ്കഡെ സ്റ്റേഡിയത്തിലെ ബഹളം:ഷാരൂഖിനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

wankhede-stadium-case-fir-registered-against-shah-rukh-khan

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ മുംബൈ പോലീസിന് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് വര്‍ഷം മുമ്പ് ഐ.പി.എല്‍. വിജയാഘോഷത്തിനിടെ വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് വഴക്കുണ്ടാക്കുകയും കുട്ടികളുടെ മുന്നില്‍വെച്ച് അസഭ്യം പറയുകയും ചെയ്തതിനാണ് ഷാരൂഖിനെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നൽകിയത്. ഇന്ത്യന്‍ശിക്ഷാ നിയമവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. വിവാദ സംഭവത്തിനു ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഷാരൂഖിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2012ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഷാരുഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചപ്പോള്‍ ആഘോഷത്തിനിടെ നടന്‍ സുരക്ഷാജീവനക്കാരുമായി ബഹളമുണ്ടാക്കുകയായിരുന്നു. ഷാരൂഖിന്റെ മക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണം ഷാരൂഖ് തള്ളി. മക്കള്‍ അടക്കമുള്ളവരെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ഇടപെട്ടതെന്നാണ് ഷാരൂഖ് പറയുന്നത്.
–
FIR  registered against Shah Rukh Khan0

Loading...

Comments are closed.

More News