Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:35 pm

Menu

Published on April 3, 2017 at 5:29 pm

വേനലില്‍ കഴിക്കാന്‍ ബെസ്റ്റ് മാങ്ങയും തണ്ണിമത്തനും

watermelon-and-mango-are-best-to-eat-in-summer

വേനല്‍കാലത്ത് മിക്കയാളുകളേയും വലയ്ക്കുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം. ശരീരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ജലം നഷ്ടമാകുന്ന സമയമായതിനാല്‍ തന്നെയാണിത്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സില്‍ ഒന്നാണ് വെള്ളം. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന്റെ 60-70ശതമാനം വരെ വെള്ളമുണ്ടായിരിക്കുമെന്നാണ് കണക്ക്.

ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍, ഓക്‌സിജന്റെ സഞ്ചാരത്തിന്, മാലിന്യം നീക്കം ചെയ്യാന്‍, കോശങ്ങളുടെ നിര്‍മ്മാണത്തിന്, ശരിയായ ദഹനത്തിനും ആഗിരണത്തിനും എല്ലാം വെള്ളം കൂടിയേ തീരു.

watermelon-and-mango-are-best-to-eat-in-summer

വെള്ളം കുടിക്കുന്നത് തന്നെയാണ് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനുള്ള ഉത്തമ മാര്‍ഗം. എന്നിരുന്നാലും ജലാംശം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം നല്‍കാനും വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു.

ഒട്ടുമിക്ക പഴങ്ങളിലും 80 ശതമാനത്തിനു മുകളില്‍ ജലാംശമുണ്ട്. ഇവ കഴിക്കുന്നത് ധാരാളം വെള്ളവും ആവശ്യത്തിനു നാരുകളും വൈറ്റമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും വളരെ കുറച്ചു മാത്രം കലോറിയില്‍ കിട്ടുകയും വിശപ്പു ശമിക്കുകയും ചെയ്യുന്നു.

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയില്‍ നല്ലതോതില്‍ തന്നെ ജലാംശമുണ്ട്. മാങ്ങയുടെ വ്യത്യസ്തത അനുസരിച്ച് 84-88% ജലാംശം വരെ കാണാം. ചെറിയ അളവില്‍ പ്രോട്ടീനും വൈറ്റമിനും മിനറലുകളുമുള്ള മാങ്ങ രോഗപ്രതിരോധ ശക്തി നല്‍കുന്ന പഴം കൂടിയാണെന്ന് ഓര്‍ക്കുക.

watermelon-and-mango-are-best-to-eat-in-summer-4

ധാരാളം വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളുമുള്ള മാങ്ങയില്‍ വൈറ്റമിന്‍ എയും ഇയും തയാമിനും റൈബോഫ്‌ളേവിനും ഫോളേറ്റുകളുമുണ്ട്. നാരുകള്‍ ഉള്ളതുകൊണ്ടുതന്നെ ശരിയായ ദഹനത്തിനും ധാരാളം ആന്റിഓക്‌സിഡന്റുകളും മിനറലുകളും വൈറ്റമിനുകളും ഉള്ളതിനാല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാനും പൊട്ടാസ്യം അടങ്ങിയതിനാല്‍ പക്ഷാഘാതത്തെ പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും മാങ്ങ ഉപയോഗപ്രദമാണ്.

watermelon-and-mango-are-best-to-eat-in-summer-1

ഏറ്റവുമധികം ജലം അടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍. 94-95% വരെ ജലാംശമുള്ള തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ദാഹമകറ്റുന്നതിനോടൊപ്പം വിശപ്പു ശമിക്കുകയും ചെയ്യും. കലോറി കുറഞ്ഞ വൈറ്റമിനും മിനറലും തണ്ണിമത്തനില്‍ ധാരാളമടങ്ങിയിട്ടുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം കുറയ്ക്കാനും വ്യായാമ ശേഷം പേശികളില്‍ ഉണ്ടാകുന്ന വിപത്ത് കുറയ്ക്കാനും തണ്ണിമത്തന്‍ സഹായകമാണ്. തണ്ണിമത്തനിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനും ക്യാന്‍സര്‍ പ്രതിരോധിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.
watermelon-and-mango-are-best-to-eat-in-summer-3
നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന പപ്പായ വൈറ്റമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധമാണ്. 91-92% വരെ ജലാംശവും പപ്പായയിലുണ്ട്. മിനറലുകളും നാരുകളും കൂടാതെ എന്‍സൈമുകളും ധാരാളം ആന്റിഓക്‌സിഡന്റുകളും പപ്പായയിലുണ്ട്.

പ്രോട്ടീനിന്റെ ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പപ്പായ സഹായകമാണ്. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.  പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ കഴിക്കാവുന്ന പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News