Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 6:45 am

Menu

Published on April 13, 2017 at 4:35 pm

ജനനത്തിയ്യതി നോക്കി ആളെ മനസ്സിലാക്കാം….!!!

what-does-your-birth-date-say-about-your-life

ഓരോ ആളുകളും ജനിച്ച മാസവും നാളുകളും നോക്കി പല കാര്യങ്ങളും പ്രവചിക്കാറുണ്ട്. എന്നാൽ ജനനത്തിയ്യതി നോക്കിയും ചില കാര്യങ്ങൾ പ്രവചിക്കാൻ സാധിക്കും. ഇത് പലർക്കും അറിയില്ല. സംഖ്യാശാസ്ത്രപ്രകാരം പല കാര്യങ്ങളെ കുറിച്ചും ജനനത്തീയതി പറയുന്നുണ്ട്. 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലുമായിരിയ്ക്കും ജനനത്തീയതി. ഓരോ വ്യക്തിയുടെയും ജനിച്ച തിയ്യതി നോക്കി ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.

1
ഒന്നാം തിയ്യതി ജനിച്ചവർ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരും കരുത്തുള്ളവരുമായിരിക്കും. നേതൃഗുണം കൊണ്ടനുഗൃഹീതരായിരിക്കും ഇവർ.
2
മറ്റുള്ളവരുമായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിയ്ക്കുന്നവരായിരിക്കും രണ്ടാം തിയ്യതി ജനിച്ചവർ. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും.
3
മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ തക്ക ഗുണങ്ങളുള്ളവരാണ് ഈ ദിവസം ജനിച്ചവർ. കലാതൽപരരായ ഇവർ തമാശയിഷ്ടപ്പെടുന്നവരും തമാശ പറയുന്നവരുമായിരിക്കും.
4
ചെയ്യുന്ന ജോലി വൃത്തിയോടെ ചെയ്യുന്നവരായിരിക്കും നാലാം തിയ്യതി ജനിച്ചവർ.നല്ല മനക്കട്ടിയുള്ളവരും ദൃഢനിശ്ചയമുള്ളവരുമായ ഇവർ സത്യസന്ധത പുലർത്തുന്നവരായിരിക്കും.
5
എന്തിനെക്കുറിച്ചും ആരോടും സംസാരിയ്ക്കാന്‍ താല്‍പര്യമുള്ളവരും നല്ല ആശയവിനിമയ ശേഷിയുള്ളവരാരിയ്ക്കും അഞ്ചാം തിയ്യതി ജനിച്ചവർ.



6
നല്ല ഉത്തരവാദിത്വബോധമുള്ള ഇവർ മറ്റുള്ളവരെ സംരക്ഷിയ്ക്കുന്നവരും വിശ്വസിക്കാവുന്നവരുമായിരിക്കും.
7
ജീവിതത്തിൻറെ തിരക്കുകളില്‍ നിന്നൊഴിഞ്ഞുമാറി സമയം ചെലവഴിയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഈ ദിവസം ജനിച്ചവർ. കാര്യങ്ങളെ അഗാധമായി ഇവർ വിശകലനം ചെയ്യും.
8
വളരെ പ്രാക്ടിക്കലായി മാത്രം ചിന്തിയ്ക്കുന്ന ഇവര്‍ ബിസിനസില്‍ നല്ല കഴിവുള്ളവരായിരിക്കും.ഓരോ കാര്യവും നേടിയെടുക്കാൻ ഇവർ സമർത്ഥരായിരിക്കും.
9
വിശാലമനസ്കരായ ഇക്കൂട്ടർ ജീവിതത്തില്‍ വലിയ കാഴ്ചപ്പാടുള്ളവരായിരിക്കും. വളരെ സെൻസിറ്റിവ് സ്വഭാവക്കാരായിരിക്കും ഇവർ.
10
അരക്ഷിതബോധമുള്ള ഇവര്‍ മത്സരബുദ്ധിയുള്ളവരായിരിക്കും. നേതാക്കന്മാരുടെ സ്വഭാവമുള്ളവരായിരിയ്ക്കും പത്താം തിയ്യതി ജനിച്ചവർ.



11
മറ്റുള്ളവരെ സംരക്ഷിക്കാനും പ്രോത്സാഹനം നൽകാനും ഇവർ മിടുക്കരായിരിക്കും. നിഷ്കളങ്കമായ മനസ്സിനുടമകളായിരിക്കും ഈ ദിവസം ജനിച്ചവർ.
12
സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാണ് ഈ ദിവസം ജനിച്ചവർ. സമൂഹവുമായി ഇടപഴകാൻ ഇവർക്ക് ഒരു പ്രത്യേക കഴിവായിരിക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും.
13
വളരെ അച്ചടക്ക ശീലമുള്ള ഇവര്‍ പ്രശ്‌നപരിഹാരത്തിന് മിടുക്കന്മാരാണ്. അദ്ധ്വാനത്തിന്റെ ഫലം നല്ലപോലെ ഇവർക്ക് അറിയും.
14
മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ മിടുക്കരായ ഇവർ ആശയവിനിമയത്തില്‍ വളരെ മികച്ചതായിരിക്കും.
15



ആഴത്തില്‍ ചിന്തിയ്ക്കുന്ന ഇവര്‍ വളരെ ഈഗോ ഉള്ളവരായിരിക്കും. ഇത് പുറന്തള്ളിയാൽ മാത്രമേ വ്യക്തിപരമായ വളർച്ച സാധ്യമാകൂ. മറ്റുള്ളവരെ ഇവർ എളുപ്പം വിശ്വസിയ്ക്കുന്നവരല്ല.
16
പ്രണയവും കുടുംബവും പ്രധാനമാണ് ഈ ദിവസം ജനിച്ചവർക്ക്. മറ്റുള്ളവരെ സഹായിക്കാൻ ഏറെ തത്പരരായിരിക്കും ഇക്കൂട്ടർ.
17
തീരുമാനങ്ങളെടുക്കാൻ മിടുക്കരായ ഇവർക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ ഏറെയായിരിയ്ക്കും.
18
ക്ഷമയും സഹനവും ഇക്കൂട്ടരുടെ വിജയത്തിലേയ്ക്കുള്ള വഴികളായിരിയ്ക്കും. മറ്റുള്ളവരെ മനസിലാക്കാന്‍ കഴിവുള്ള ഇവർ മനക്കട്ടിയുള്ളവരും , സ്വന്തം കാലില്‍ നില്‍ക്കുന്നവരുമായിരിക്കും.
19
മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുകയും തെറ്റുകൾ സ്വയം തിരുത്തുകയും ചെയ്യുന്നവരാണ് ഈ ദിവസം ജനിച്ചവർ. ഇവർക്ക് എക്‌സിക്യുട്ടീവ് കഴിവുകൾ പലതും ഉണ്ടാവും.
20
തീരുമാനമെടുക്കുന്നതില്‍ അല്‍പം പുറകോട്ടും ചിലപ്പോള്‍ അരക്ഷിതബോധമുള്ളവരുമായിരിക്കും 20ന് ജനിച്ചവർ.ഇവർ ഏറെ സമാധാനപ്രകൃതമുള്ളവരായിരിയ്ക്കും.



21
ആശയവിനിമയത്തില്‍ കഴിവുള്ളവരും നല്ല പ്രാസംഗികരുമായിരിക്കും ഈ ദിവസ്സം ജനിച്ചവർ.ഇവർക്ക് പല താല്‍പര്യങ്ങളും കഴിവുകളുമുണ്ടായിരിക്കും.
22
മറ്റുള്ളവരുമായി ചേര്‍ന്നു ജോലി ചെയ്യാനും മിടുക്കരായിരിയ്ക്കും ഇവർ. വി വളരെ സെൻസിറ്റിവ് സ്വഭാവമായിരിക്കും ഇവർക്ക്.
23
കാന്തികപ്രഭാവമുള്ള സ്വഭാവക്കാരായ ഇവർ സാഹസികപ്രിയന്മാരായിരിക്കും ഇവർ.
24.
കുടംബാംഗങ്ങളെ അന്തസ്സോടെ സംരക്ഷിക്കാൻ കഴിയുന്നവരാണ് ഈ ദിവസം ജനിച്ചവർ. ഇവർക്ക് കുടംബവുമായി അടുത്ത പ്രകൃതമായിരിക്കും.
25
തനിച്ചിരുന്നു ചിന്തകള്‍ രൂപപ്പെടുത്താന്‍ താല്‍പര്യമുള്ള ഇവർ സൈക്കോളജി, ഫിലോസഫി തുടങ്ങിയവയില്‍ താല്‍പര്യമുള്ളവരായിരിയ്ക്കും.



26
ആത്മവിശ്വാസവും മനക്കട്ടിയുമുള്ള ഇവർ ബിസിനസ്സിൽ നല്ല കഴിവുള്ളവരായിരിക്കും.അതുകൊണ്ട് തന്നെ ഇവർ നല്ല ലീഡർമാരുമായിരിക്കും.
27
കലാപരമായ കഴിവുകൾ ഉള്ള കൂട്ടരായിരിക്കും 27ന് ജനിച്ചവർ. നീതിയ്ക്കു വേണ്ടി പോരാടാൻ ഇവർ മിടുക്കരായിരിക്കും.
28
മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്ന ഇവർ നല്ല ആർട്ടിസ്റ്റുകളായിരിക്കും. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കാന്‍ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.
29
ആത്മീയതയില്‍ ഏറെ താത്പര്യമുള്ള ആളുകളായിരിക്കും 29ന് ജനിച്ചവർ.ഇവർ കൗൺസിലർമാരും ആയിരിക്കും.
30
കഴിയില്ല എന്ന വാക്കു സമ്മതിയ്ക്കാത്തവരായിരിയ്ക്കും ഈ ദിവസം ജനിച്ചവർ. മത്സര ബുദ്ധിയുള്ള ഇവർ എന്തും നേടാന്‍ തയ്യാറെടുത്തവരായിരിക്കും.
31
ഇപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ് ഈ ദിവസം ജനിച്ചവർ. സര്‍ഗാത്മകതയുള്ളവരും കഠിനാധ്വാനികളും ആയിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News