Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഉന്മേഷക്കുറവ് ഉള്ളതായി മിക്കയാളുകൾക്കും തോന്നാറുണ്ട്. ചിലപ്പോൾ എഴുന്നേൽക്കാൻ തന്നെ ഒരു മടി തോന്നും.രാത്രി നന്നായി ഉറങ്ങിയാൽ പോലും ഈ അസ്വസ്ഥത നമുക്ക് അനുഭവപ്പെടാറുണ്ട്. പുരുഷന്മാരിൽ ചിലപ്പോൾ രാത്രി മദ്യപിച്ച് കിടന്നതായിരിക്കാം ഈ അസ്വസ്ഥതയ്ക്ക് കാരണം. ഇത് കൊണ്ട് മാത്രമല്ല മാറ്റ് പല കാരണങ്ങൾ കൊണ്ടും രാവിലെ ഇത്തരത്തിൽ ഉന്മേഷക്കുറവ് ഉണ്ടായേക്കാം. രാവിലെ നല്ല ഉന്മേഷത്തോടെ പെട്ടെന്ന് എഴുന്നേറ്റ് കാര്യങ്ങളെല്ലാം ഉത്സാഹത്തോടെ ചെയ്യാൻ നിങ്ങൾക്ക് ആഗ്രമില്ലേ? രാവിലെ എഴുന്നേറ്റാലുള്ള അസ്വസ്ഥതകൾ മാറ്റാനുള്ള മാർഗ്ഗങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
1. നിങ്ങൾക്ക് നിങ്ങള്‍ക്ക് ഉന്മേഷമുള്ള ഒരു ദിവസം തരാന്‍ പ്രഭാതഭക്ഷണത്തിന് സാധിക്കും. പോഷകങ്ങള്‍ നിറഞ്ഞ പ്രഭാതഭക്ഷണങ്ങള്‍ കഴിക്കുക.പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പെട്ടെന്ന് ചുട്ടെടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
–

–
2.ഇന്നത്തെ കാലത്ത് ഇറച്ചി കഴിക്കാത്തവർ അധികമാരും ഉണ്ടാകില്ല. എന്നാൽ ഇത് കഴിക്കുന്നതിൻറെ അളവ് ഒന്ന് കുറയ്ക്കുന്നതാണ് നല്ലത്.കാരണം ഇത് നിങ്ങളിൽ ഹാങ് ഓവര്‍ ഉണ്ടാക്കും.മാത്രമല്ല തലവേദനയും, മന്ദതയും ഉണ്ടാക്കും.
3.രാവിലെ എഴുന്നേറ്റാലുള്ള ഉന്മേഷക്കുറവ് മാറ്റാൻ മിക്കയാളുകളും ചായ കുടിക്കാറുണ്ട്. എന്നാൽ ഇത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയേ ഉള്ളൂ.ചായയ്ക്ക് പകരം പച്ച വെള്ളമോ ശുദ്ധമായ പഴവര്‍ഗങ്ങളുടെ ജ്യൂസ്, ഔഷധ ചായ എന്നിവ കുടിക്കുക.
–

–
4.ഹാങ് ഓവര്‍ മാറ്റാൻ ഏറ്റവും നല്ല വഴിയാണ് ഓറഞ്ച് ജ്യൂസ് കുടിക്കുകയെന്നത്. ഇതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നിങ്ങള്‍ക്ക് നല്ല ആശ്വാസം നല്‍കും.
5.രാത്രി അമിതമായി മദ്യപിച്ച് കിടക്കുമ്പോള്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയാകും. ആ ദിവസം മുഴുവനും നിങ്ങളെ ഈ അസ്വസ്ഥത പിന്തുടരും. അതിനാൽ കഴിയുന്നതും രാത്രി കിടക്കുന്നതിനുമുന്‍പ് മദ്യപിക്കാതിരിക്കുക.
–

–
6.കൊഴുപ്പു കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് രാത്രി കിടന്നാൽ രാവിലെ ഉന്മേഷത്തോടെ എഴുന്നേൽക്കാൻ കഴിഞ്ഞെന്ന് വരില്ല.ഇത്തരം ഭക്ഷണങ്ങൾ നിങ്ങളെ മടിയന്മാരാക്കും. കൂടാതെ ബര്‍ഗര്‍, വറുത്ത ആഹാരങ്ങള്‍ എന്നിവയും രാത്രി കഴിക്കുന്നത് ഒഴിവാക്കുക.
7.ചിക്കന്‍ സാന്‍വിച്, ചീസ് സാന്‍വിച് എന്നിവ രാവിലെ തന്നെ കഴിക്കാതിരിക്കുക.പകരം മുട്ട,ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ എന്നിവ കഴിക്കുക. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് പോഷകം ലഭിക്കുന്നതാണ്. ഇത് വഴി നിങ്ങളുടെ ഒരു ദിവസം ഉന്മേഷത്തോടെ ആരംഭിക്കാം.
–

Leave a Reply