Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിന്റെ അതേ പാത തന്നെ പിന്തുടരുവാനൊരുങ്ങുകയാണ് വാട്സ് ആപ്പും.ഫേസ്‌ബുക്കിലെ ലൈക്ക് ഓപ്‌ഷന്‍ വാട്‌സ്ആപ്പിലും എത്തുമെന്നാണറിയുന്നത്.ഇമെയിലുകളിലെയും ചാറ്റിംഗിലെയും പോലെ മാർക്ക് ആസ് റീഡ്, മാർക്ക് ആസ് അൺറീഡ് ഫീച്ചറുകളും വാട്‌സ് ആപ്പിൽ ഉടൻ പ്രതീക്ഷിക്കാം. ഇതിനായുള്ള പരീക്ഷണം വാട്‌സ് ആപ്പ് ആരംഭിച്ചു. വാട്‌സ് ആപ്പിലൂടെ ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങൾക്കാകും ലൈക്ക് ബട്ടൺ നൽകുക. മാർക്ക് ആസ് റീഡ്, അൺറീഡ് ബട്ടണുകൾ ചാറ്റിംഗിലാണ് ഇംപ്ളിമെന്റ് ചെയ്യപ്പെടുക. സാധാരണ വാട്‌സ് ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്പോൾ തന്നെ യൂസർക്ക് ലഭിച്ച ചിത്രങ്ങളും സന്ദേശങ്ങളും അതാത് ഗ്രൂപ്പിൽ ചെല്ലുമ്പോൾ കാണാനാകും. ഗ്രൂപ്പിതര സന്ദേശമോ ചിത്രമോ ആയാലും അങ്ങനെ തന്നെ. എന്നാൽ, ഏതെങ്കിലുമൊരു സന്ദേശം പിന്നീട് വായിക്കാമെന്ന ധാരണയോടെ മാർക്ക് ആസ് അൺറീഡ് ചെയ്യുന്നതിനാണ് പുത്തൻ ഫീച്ചർ പ്രയോജനപ്പെടുക. ഇതിനായി, സന്ദേശത്തിന് വലതു ഭാഗത്തായി മാർക്ക് ആസ് റീഡ്, മാർക്ക് ആസ് അൺറീഡ് ബട്ടൺ നൽകിയിട്ടുണ്ടാകും.ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഇൻസ്‌റ്റന്റ് മെസേജിംഗ് ആപ്പായി ഇതിനകം വാട്‌സ് ആപ്പ് മാറിയിട്ടുണ്ട്. 80 കോടിയ്‌ക്കടുത്ത് ആക്‌ടീവ് ഉപഭോക്താക്കളാണ് നിലവിൽ വാട്‌സ് ആപ്പിനുള്ളത്.
Leave a Reply