Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളരെ തിരക്കേറിയ ജീവിത രീതിയാണ് നമുക്കുള്ളത്. അതുകൊണ്ട് തന്നെ പുതുതലമുറയിൽ എണ്ണതേച്ച് കുളി അത്ര പരിചിതവുമല്ല. നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരുന്നവരാണ്. ഇതിനു കാരണം നന്നായി വിയർക്കുന്നതിലും , നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയിൽ എണ്ണതേച്ചു കുളിക്കുന്നതിലും ഇവർ വളരെ നിഷ്കർഷത പാലിച്ചിരുന്നു എന്നതാണ്. പല രോഗങ്ങളും ഇല്ലാതാകാനും ശരീരത്തിന് തണുപ്പ് നൽകാനും എണ്ണ തേച്ചുള്ള കുളി നല്ലതാണ്. ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോൾ തേച്ചു കുളിയും തേൻകുടിക്കലുമാണെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
–

–
എണ്ണ തേച്ചാൽ പലർക്കും നീരിറക്കമുണ്ടാകുമെന്ന് പറയാറുണ്ട്. ഇതിനു കാരണം പച്ചവെളിച്ചെണ്ണയിൽ ജലാംശമുള്ളതാണ്. നിറുകയിൽ തേക്കണ്ടേത് ജലാംശമില്ലാത്ത എണ്ണയാണ്. ചുവന്നുള്ളിയും തുളസിക്കതിരും ചതച്ചിട്ടു മുറുക്കിയതോ വെയിലത്ത് വച്ചു ചൂടാക്കിയതോ ആയ എണ്ണയായിരിക്കണം നിറുകയിൽ തേക്കേണ്ടത്. നീർപിടുത്തമുള്ള എണ്ണ നിറുകയിൽ തേച്ചാൽ വിട്ടുമാറാത്ത ജലദോഷം ,തലവേദന, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ആസ്മ, അലർജി,തുടങ്ങിയ പല രോഗങ്ങളും പരിഹരിക്കാൻ സഹായിക്കും. നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ് നിറുക. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടിറങ്ങും. വെള്ളം നിറുകയിൽ താഴുന്നതാണു നീർക്കെട്ടിനു കാരണമാകുന്നത്. എണ്ണ നിറുകയിൽ തേച്ചാൽ വെള്ളവും വിയർപ്പും നിറുകയിൽ താഴില്ല , അതിനാൽ നീർക്കെട്ടും പനിയും ഉണ്ടാകുകയില്ല.
–

–
നട്ടുച്ചയ്ക്കും, പാതിരാത്രിയിലും, ആഹാരം കഴിച്ച ഉടനെയും കുളിക്കരുത്. എന്നാൽ രാവിലത്തെ കുളി ആയുസ്സും ആരോഗ്യവും ഉണർവും ഉന്മേഷവും ഉണ്ടാക്കും. തലയിൽ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷകരമാണ്. അതിനാൽ തണുത്ത വെള്ളത്തിൽ മാത്രമേ തല കഴുകാൻ പാടുള്ളൂ. രാവിലെയോ വൈകുന്നേരമോ സന്ധ്യയ്ക്കോ ആണു കുളിക്കാവുന്ന നല്ല സമയം. തലയില്‍ എണ്ണ തേക്കുന്നത് മസ്തിഷ്‌ക്കത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. എണ്ണതേച്ച് അരമണിക്കൂറിനുശേഷം താളിയിട്ട് കുളിച്ചാല്‍ തലയിലെ ചൂടിനെ മാറ്റി തണുപ്പ് നിലനിര്‍ത്തും. തലയില്‍ എണ്ണ തേക്കുന്നത് ബുദ്ധിക്കും ഓര്‍മയ്ക്കും ഗുണം ചെയ്യും. നിത്യവും തലയിൽ എണ്ണതേച്ചാൽ തലവേദന ഉണ്ടാവില്ല .എന്നാൽ ശുദ്ധജലത്തിന്റെ അഭാവവും, ഭക്ഷണ രീതികളുമൊക്കെ ഇന്ന് മുടി നരക്കുന്നതിനും കൊഴിയുന്നതിനും കാരണമാണ്. അതുകൊണ്ട് തന്നെ എണ്ണ തലയ്ക്കു തേച്ച് കുളിച്ചാൽ ഒരു പരിധിവരെ മാത്രമേ മേൽപറഞ്ഞ പ്രയോജനങ്ങൾ ഉണ്ടാവുകയുള്ളു.വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്.ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത് വളരെ ഉത്തമമാണ്.
Leave a Reply