Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 10:52 pm

Menu

Published on November 19, 2016 at 3:37 pm

ട്രംപിന്റെ ജയം ആഘോഷിച്ച് ഒരു ഹോട്ടലുടമ….. ട്രംപ് ദോശ ഹിറ്റ്…!!

white-dosa-marking-donald-trumps-victory-grabs-eyeballs

ഹിലരി ക്ലിന്റനെ മറികടന്ന് അമേരിക്കയുടെ 45ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത ജയം ഇന്ത്യയിലുണ്ടാക്കിയ ഞെട്ടല്‍ ചില്ലറയൊന്നുമല്ല. എന്നാല്‍ ചെന്നൈയിലെ ഒരു റെസ്റ്റോറന്റ് ഉടമക്ക് ട്രംപിന്റെ ജയത്തില്‍ ഞെട്ടലൊന്നുമില്ല. ട്രംപിന്റെ ജയത്തില്‍ ഹാപ്പിയാണ് ഇയാള്‍.

വൈറ്റ് ദോശ അഥവാ ട്രംപ് ദോശ വിതരണം ചെയ്താണ് ഇയാള്‍ ആഘോഷിക്കുന്നത്. ചെന്നൈയിലെ സുപ്രഭാ റെസ്റ്ററന്റ് ഉടമ സി പി മുകുന്ദ് ആണ് ഈ കടുത്ത ട്രംപ് ആരാധകന്‍. ട്രംപിന്റെ പ്രസംഗങ്ങളും മാനറിസങ്ങളും ഒക്കെ മുകുന്ദിന് പ്രിയപ്പെട്ടതാണ്. മുകുന്ദിന് ട്രംപിനെക്കുറിച്ചും ദോശയെക്കുറിച്ചും പറയാനുള്ളത് ഇതാണ്…
‘പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് മുതല്‍ ഞാന്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ എപ്പോഴും ട്രംപ് അനുകൂലിയായേ നില കൊണ്ടിട്ടുള്ളൂ. വ്യക്തിപരമായി ട്രംപിന്റെ മാനറിസങ്ങളുടെ കടുത്ത ആരാധകനാണ് ഞാന്‍. ട്രംപ് ജയിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇവിടുത്തെ മാധ്യമങ്ങളൊക്കെ ട്രംപിന്റെ തോല്‍വി പ്രവചിച്ചതോടെ നിരാശനായി. പക്ഷേ ട്രംപ് ജയിച്ചു. എനിക്കത് ആഘോഷിക്കണമായിരുന്നു, അതിനാണീ ട്രംപ് ദോശ’
എന്തുകൊണ്ടാണ് ഈ ദോശക്ക് വൈറ്റ് ദോശ എന്ന് പേര് നല്‍കിയതെന്ന ചോദ്യത്തിന് ‘ട്രംപ് വെള്ളക്കാരനായതുകൊണ്ടാണ്’ എന്നായിരുന്നു മുകുന്ദിന്റെ മറുപടി.
പേരു മാത്രമല്ല, കഴിച്ചവര്‍ക്കൊക്കെ ട്രംപ് ദോശയെക്കുറിച്ച് നല്ലതുമാത്രമെ പറയാനുള്ളൂ. പേരില്‍ മാത്രമല്ല, രുചിക്കൂട്ടിലും ചില സ്‌പെഷ്യല്‍ എലമെന്റ്‌സ് ചേര്‍ത്തിട്ടുണ്ടെന്നാണ് മുകുന്ദ് പറയുന്നത്.
‘മക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ട്രംപ് ദോശയുടെ രുചിക്കൂട്ട് തയ്യാറായത്.’
മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ട്രംപ് ദോശക്ക് ആവശ്യക്കാരേറി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News