Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?പുരുഷന്മാരുടെ ഷർട്ടിന്റെ ബട്ടൻസ് വലത് വശത്തും സ്ത്രീകളുടേത് ഇടതു വശത്തുമാണെന്ന കാര്യം. പുരുഷൻമാർ വലത് വശത്തെ ബട്ടൻസ് ഇടത് വശത്തെ ബട്ടൻ ഹോളിലേക്കിടുമ്പോൾ സ്ത്രീകൾ ഇടത് വശത്തെ ബട്ടൻസ് വലത് വശത്തെ ബട്ടൻ ഹോളിലേക്കാണ് ഇടാറുള്ളത്. ചരിത്രം നോക്കിയാൽ ഒരു കാര്യം മനസിലാകും.മധ്യകാലം മുതൽക്കേ പുരുഷൻമാരുടെ ബട്ടൻസ് വലത് വശത്താണെന്ന് കോംപ്റ്റൺസ് എൻസൈക്ലോപീഡിയയിൽ പ്രതിപാദിച്ചിട്ടുണ്ട്.പുരുഷന്മാർക്ക് വലത് വശത്ത് ബട്ടൺ വെയ്ക്കുന്നത് മൂലം ഗുണങ്ങൾ പലതാണ്. പണ്ടുകാലത്ത് യുദ്ധത്തിനു പോകുമ്പോൾ ആയുധം വലതുകൈയിലൊതുക്കി ഇടത് കൈകൊണ്ട് ബട്ടൻസ് ഇടുകയും അഴിക്കുകയും ചെയ്യാമായിരുന്നു. കോട്ടിനടിയിൽ ഇടത് വശത്താണ് വാളുറ വെയ്ക്കാറുള്ളത്.വാൾ വലത് കൈകൊണ്ട് വലിച്ചൂരുമ്പോൾ ഷർട്ടിലുടയ്ക്കുകയുമില്ല.
–

–
സ്ത്രീകൾ കുഞ്ഞുങ്ങളെ മാറോട് ചേർത്ത് പിടിക്കുന്നത് കൂടുതലും ഇടതു കൈകൊണ്ടാണ്. കുഞ്ഞിനെ മുലയൂട്ടാനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ത്രീകൾക്ക് ഇടത് വശത്ത് ബട്ടൻസ് വെയ്ക്കുന്നതെന്നും കരുതപ്പെടുന്നു.പണ്ടുകാലത്ത് പാശ്ചാത്യ നാടുകളിൽ വലിയ കുടുംബങ്ങളിലെ സ്ത്രീകളുടെ വസ്ത്രങ്ങളുടെ ബട്ടൻസ് ഇട്ട് കൊടുത്തിരുന്നത് അവരുടെ കൂടെയുള്ള ആയമാരായിരുന്നു. ബട്ടൻസ് ഇട്ടു കൊടുക്കുന്നവർക്ക് സൗകര്യം കൂടുതൽ ഇടത് വശമായതിനാലാവാം സ്ത്രീകൾക്ക് ഇടത് വശത്ത് ബട്ടൻസ് വെച്ചതെന്നും വിശ്വസിക്കപ്പെടുന്നു.ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണോപ്പാർട്ട് സ്ത്രീകളുടെ വസ്ത്രത്തിൻറെ ബട്ടൻസ് ഇടത് വശത്ത് മതിയെന്ന് ഉത്തരവിറക്കിയിരുന്നെന്നും കഥകളുണ്ട്. ഇദ്ദേഹം വലത് കൈ കോട്ടിനിടയിലേക്ക് തിരുകിവച്ച് കൊണ്ടുള്ള ചിത്രം വളരെ പ്രശസ്തമാണ്. നാട്ടിലെ സ്ത്രീകളെല്ലാം അദ്ദേഹത്തെ ഇതു പോലെ അനുകരിച്ചു. അതുകൊണ്ടാണത്രെ ഇത്തരത്തിലൊരു ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചതെന്നും പറയപ്പെടുന്നു.
Leave a Reply