Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:57 pm

Menu

Published on January 23, 2017 at 3:56 pm

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ചൈനയിലെ നീണ്ട ക്യൂ….!!!

why-have-hundreds-queued-up-here

ഇന്ന് എവിടെ നോക്കിയാലും നീണ്ട ക്യൂ ആണ്. ബിവറേജേസിന് മുന്നിലായിരുന്നു പണ്ട് നീണ്ട ക്യൂ എങ്കിൽ ഇന്ന് എടിഎമ്മിൻറെയും ബാങ്കുകളുടെയും മുന്നിലാണ് നീണ്ട ക്യൂ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഒരു വരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ചൈനയിലെ നാന്‍ജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്റ് ഇക്കണോമിക്‌സിലെ ലൈബ്രറിക്ക് മുന്നിലാണ് ഈ നീണ്ട ക്യൂ. അതും മൈനസ് രണ്ടു ഡിഗ്രി തണുപ്പിൽ. മറ്റൊന്നിനും വേണ്ടിയുമല്ല, പുസ്തകമെടുക്കാനായാണ് ഈ നീണ്ട വരി.
–

–
ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളാണ് ലൈബ്രറിക്ക് മുന്നിലെ ഈ ക്യൂവിൽ നിൽക്കുന്നത്. രാവിലെ 8 മണിക്ക് ലൈബ്രറി തുറക്കുന്നതിന് മുമ്പ് തന്നെ ഇവർ ക്യൂ നിൽക്കാൻ തുടങ്ങും. ലൈബ്രറിയില്‍ നിന്ന്പുസ്തകമെടുക്കാനാണ് ഇവർ നേരത്തെ തന്നെ ക്യൂ നിൽക്കുന്നത്. ലൈബ്രറിയിലെ ഈ നീണ്ട ക്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തായാലും ഒരു കൂറ്റന്‍ വരിയുടെ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കയാണ്.
–
que

Loading...

Comments are closed.

More News