Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടൺ: റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള ദമ്പതികളുടെ ഞാണിന്മേല്‍ കളിക്കിടെ ഭര്‍ത്താവിന്റെ പിടിവിട്ട് ഭാര്യ സ്റ്റേജിലേക്ക് വീണു. അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ഷോയ്ക്കിടെയാണ് അപകടം നടന്നത്. രണ്ടുവയസുകാരനായ മകനും പ്രായമായ അമ്മയ്ക്കും മുമ്പില്‍ വച്ചാണ് അപകടം.
പരിപാടിയിലെ മത്സരാർത്ഥിയളായ ടെയ്സ് നീൽസെനും ഭാര്യ മാരി വോൾഫി നീൽസെനും ചേർന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് സ്റ്റേജിൽ കാഴ്ച്ചവച്ചത്. കെട്ടിത്തൂക്കിയ കമ്പിക്കു മുകളിൽനിന്നുമായിരുന്നു ഇരുവരുടെയും അഭ്യാസപ്രകടനങ്ങൾ. തീയും പുകയും ഉപയോഗിച്ച് നടത്തിയ പ്രകടനത്തിന്റെ അവസാനം കണ്ണുകൾകെട്ടി ടെയ്സ് തലകീഴായ് മറിയുന്നു ഭാര്യയെ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് പിടിവിട്ടത്. പരിപാടി കാണാനെത്തിയവരും വിധികര്‍ത്താക്കളുമെല്ലാം ഒരു നിമിഷം പകച്ചുനിന്നു. സംഭവത്തിന് സാക്ഷിയായ മല്‍സരാര്‍ത്ഥികളുടെ മാതാവടക്കമുള്ള കാണികള്‍ ഭയന്ന് നിലവിളിച്ചു.
എന്നാൽ വീഴ്ച്ചയിൽ പരുക്കുകളൊന്നും ഇല്ലാതെ ടെയ്ൽസ് ചിരിച്ചുകൊണ്ട് എഴുന്നേറ്റുനിന്നത് കാണികളെ വീണ്ടും അത്ഭുതപ്പെടുത്തി. അതേസമയം ഭാര്യയ്ക്ക് ചുംബനം നൽകിയാണ് ടെയ്ൽസ് ആശ്വാസം പ്രകടിപ്പിച്ചത്.
Leave a Reply