Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിൻറെ സാമ്പത്തിക വളര്‍ച്ചനിരക്ക് നേരത്തേ നിര്‍ണയിച്ചിരുന്ന 5.7 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറയുമെന്ന് ചൂണ്ടിക്കാട്ടുമ്പോഴും കൂടുതല്‍ കുറഞ്ഞ പലിശക്ക് പണലഭ്യത ഉറപ്പാക്കി നിക്ഷേപവും ഉപഭോഗവും ഉറപ്പാക്കുന്നതില്‍നിന്ന് റിസര്‍വ് ബാങ്കിനെ തടയുന്നത് നിരവധി ഘടകങ്ങള്‍. ആഭ്യന്തരവും വൈദേശികവുമായ ഘടകങ്ങള്‍ നയ രൂപവത്കരണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് തടയുന്നതിനാണ് ഒന്നാം പാദ വായ്പാ പണ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ഗണനനല്‍കിയത്.രൂപ സ്ഥിരത കൈവരിക്കുന്നതോടെ പണലഭ്യതയും പലിശനിരക്കുകളും സാമ്പത്തിക വളര്‍ച്ചക്ക് അനുകൂലമാക്കാമെന്ന ആശ്വാസ വാക്കാണ് വ്യവസായ ലോകത്തിന് ആര്‍.ബി.ഐ നല്‍കിയത്. രാജ്യത്തിന് പുറത്തുള്ള ഘടകങ്ങളാണ് സാമ്പത്തിക സ്ഥിതിക്ക് ഏറെ ദോഷമായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി. അമേരിക്കന്‍ സമ്പദ്ഘടന മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പിന്‍വലിച്ചേക്കുമെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്‍െറ ആദ്യ പ്രസ്താവന പുറത്തുവന്ന മേയ് 22 മുതല്‍ ജൂലൈ 26 വരെ 5.8 ശതമാനമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രാജ്യത്തെ നിക്ഷേപ സാഹചര്യം മെച്ചപ്പെടുകയായിരുന്നു ഇപ്പോഴത്തെ ആവശ്യമെന്ന് ഫിക്കി മുന്‍ പ്രസിഡന്‍റ് ആര്‍.വി കനോറിയ പറഞ്ഞു.
Leave a Reply