Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:38 am

Menu

Published on November 18, 2014 at 4:27 pm

പുരുഷന്മാരേക്കാൾ സ്ത്രീകള്‍ കൂടുതല്‍ ഉറങ്ങണമെന്ന് പഠനം

woman-do-need-more-sleep-than-men

ലണ്ടന്‍: സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉറങ്ങണമെന്ന് പുതിയ പഠനം. സ്ലീപ് റിസര്‍ച്ച് സെന്ററി ന്റെ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.എന്നാൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് 20 മിനിറ്റ് കൂടുതല്‍ സമയം ഉറക്കം ആവശ്യമാണെന്ന് ഈയിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിഷാദം എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഉറക്കമില്ലായ്മയാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാതെ വരുന്നത് സ്ത്രീകളില്‍ നീര്‍വീക്കത്തിനും വേദനകള്‍ക്കും കാരണമാകുന്നു. അതുകൊണ്ടു തന്നെ ശരിയായി ഉറക്കം ലഭിക്കാത്ത സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഉണര്‍ന്നെണീക്കുമ്പോള്‍ ശരീര വേദന, സുഖമില്ലായ്മ, ദേഷ്യം എന്നിവ ഉണ്ടാകുന്നു.രാത്രി ആവശ്യമായ ഉറക്കം ലഭിക്കാത്തവര്‍ ഒരു പിന്നീട് ചെറിയ ഒരു ഉറക്കം എടുക്കുന്നത് നന്നായിരിക്കും. എന്നാല്‍ ഇത് കുറഞ്ഞത് 25-90 മിനിറ്റെങ്കിലും വേണം. ഈ സമയ പരിധിയില്‍ ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഉണര്‍ന്നെണീക്കുമ്പോള്‍ ഉന്മേഷവതിയായിരിക്കുമെന്നും പഠനം പറയുന്നു. ‘ദ ഡെയ്‌ലി മെയ്ല്‍’ ആണ് ഈ പഠനം റിപ്പോര്‍ട്ട് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News