Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on April 17, 2014 at 11:40 am

ആണ്‍കുട്ടി ജനിക്കാൻ വേണ്ടി യുവതി മരുമകളെ ബലികൊടുത്തു

woman-sacrificed-her-niece-to-be-able-to-bear-a-son

നളന്ദ :ആണ്‍കുട്ടി ജനിക്കാനായി യുവതി മരുമകളെ ബലികൊടുത്തു.ബീഹാറിലെ നളന്ദയിലാണ് സംഭവം നടന്നത്. സുധ എന്ന യുവതിയാണ് തൻറെ അഞ്ച് വയസ്സുള്ള മരുമകൾ പ്രിയയെ കൊലപ്പെടുത്തിയത്. നവരാത്രിയുടെ എട്ടാം നാളില്‍ ഒരു പെണ്‍കുഞ്ഞിനെ ബലി കൊടുത്താല്‍ ആണ്‍കുട്ടി ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് സുധ ഈ ക്രൂരകൃത്യം നടത്തിയത്. തിങ്കളാഴ്ച സുധയുടെ വീട്ടിലേക്ക് പോയ പ്രിയ തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് പ്രിയയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു .ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ സുധയുടെ വീട്ടിൽ നിന്ന് പ്രിയയുടെ മൃതദേഹം ഒരു പെട്ടിയിൽ സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.യുവതിക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News