Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 9:48 am

Menu

Published on May 3, 2018 at 3:18 pm

പുരുഷന്മാരെ പ്രചോദിപ്പിക്കാൻ സുന്ദരിമാരെ ഇറക്കി ഐ ടി കമ്പനികൾ !!

women-it-company

ചൈനയിലെ ഐ ടി കമ്പനികളിലെ പുരുഷ ജീവനക്കാരെ പ്രചോദിപ്പിക്കാൻ കമ്പനികൾ സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാടു കണ്ട് അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ടെക് ലോകം. മറ്റൊന്നുമല്ല പുരുഷ പ്രോഗ്രാമർമാരെ പ്രോത്സാഹിപ്പിക്കാനും അവരിലെ കാര്യക്ഷമത വർധിപ്പിക്കാനുമായി സുന്ദരിമാരെ നിയോഗിക്കാൻ തന്നെയാണ് ചൈനയിലെ ഭൂരിഭാഗം െഎടി കമ്പനികളും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഏതായാലും ഇതിന്റെ ഭാഗമായി ഇപ്പോൾ ചൈനീസ് ഐടി കമ്പനികളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമെല്ലാം ഇപ്പോൾ സ്ത്രീകൾക്ക് അവസരങ്ങളുടെ പെരുമഴയാണ്. ഉന്നതവിദ്യാഭ്യാസമുള്ള പെൺകുട്ടികൾ പ്രോഗ്രാം മോട്ടിവേറ്റർ തസ്തികയിലാണ് ജോലിക്കു പ്രവേശിക്കുന്നത്.

പ്രോഗ്രാം മോട്ടിവേറ്റർ എന്നാൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന പുരുഷന്മാരായ ജീവനക്കാരെ പ്രചോദിപ്പിക്കുകയാണ് ഇവരുടെ ജോലി. പ്രചോദനം എന്നു പറയുമ്പോൾ തൊഴിൽപരമല്ല ലിംഗപരമാണ്. പുരുഷ ജീവനക്കാരോട് സംസാരിക്കുക, അവരുടെ ജോലി സമ്മർദ്ദം കുറയ്ക്കുക, ആവശ്യമെങ്കിൽ ഒരു മസ്സാജ് ചെയ്തുകൊടുക്കുക തുടങ്ങിയവയൊക്കെയാണ്.

പ്രോഗ്രാമർമാർക്കു വേണ്ടി പ്രാതൽ വാങ്ങലും കത്തിയടിക്കലും എന്തിനധികം അവർക്കൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്നതു വരെ ഇവരുടെ പരിധിയിൽ വരുന്ന ജോലിയിൽ ഉൾപ്പെടും.

Loading...

Leave a Reply

Your email address will not be published.

More News