Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:25 am

Menu

Published on December 7, 2016 at 10:16 am

ഒരു ഫോട്ടോ മതി ജീവിതം മാറിമാറിയാൻ…..സ്വര്‍ണാഭരണങ്ങള്‍ നോക്കിനിന്നതിന് പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന പ്രവാസി തൊഴിലാളിക്ക് സമ്മാനമായി ലഭിച്ചത് സ്വര്‍ണവും പണവും…!!

worker-mocked-for-staring-at-gold-showered-with-gold-set-gifts

റിയാദ്: സാധാരണയായി ഭാഗ്യം വരുന്നത് ലോട്ടറിയുടെ രൂപത്തിലും മറ്റുമാണ്.എന്നാൽ ഇവിടെ ബംഗ്ലാദേശ് സ്വദേശിയായ കാരനായ അൽ ഇസ്ലാം അബ്ദുൾകരീമിന് ഭാഗ്യം എത്തിയത് സ്വന്തം ഫോട്ടോയുടെ രൂപത്തിലാണ്.ഇദ്ദേഹം ഒരു സ്വര്‍ണാഭരണ കടയിലേയ്ക്ക് നോക്കി നില്‍ക്കുന്ന ചിത്രത്തെ ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവ് പരിഹസിച്ചിരുന്നു.ഇയാൾക്ക് മാലിന്യം മാത്രം നോക്കി നിന്നാൽ പോരെ എന്നുള്ള അടിക്കുറുപ്പോടെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത് ഇതിനെതിരെ സോഷ്യല്‍ മീഡിയയിലുള്ളവര്‍ പ്രതികരിക്കുകയും ചെയ്തു.എന്നാല്‍ ഈ ചിത്രം കാണാനിടയായ സൗദി പൗരനായ അബ്ദുല്ല അല്‍ ഖഹ്തനി മനുഷ്യ സ്നേഹിക്ക് ഇയാളോട് അനുകമ്പ തോന്നി.പിന്നീട നടന്നതെല്ലാം കരീമിനെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ കാര്യങ്ങളായിരുന്നു.കരീമിനെ തേടി കണ്ടുപിടിച്ച് ആഭരണങ്ങളും ഐഫോണും വരെ സമ്മാനമായി അല്‍ ഖഹ്തനി നൽകി.
നാസറിനെ കണ്ടെത്താൻ വേണ്ടി അൽഖ്വഹാതാനി ഇട്ട ട്വീറ്റ് 6500 പ്രാവശ്യമാണ് ഷെയർ ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് നാസറിനെ കണ്ടെത്തുകയുമായിരുന്നു.അരിയും തേനും ബംഗ്ലാദേശിലേക്കുള്ള മടക്ക യാത്രക്കുള്ള ടിക്കറ്റും ഐഫോൺ 7ഉം സാംസങ് ഗാലക്‌സിയും പണവും ആഭരണങ്ങളും എല്ലാം തന്നെ അൽഖ്വഹാതാനി ഇയാൾക്ക് നൽകി.ഇതിന് പുറമെ സൗദിയിലെ സോഷ്യൽ മീഡിയ യൂസർമാർ പ്രത്യേകിച്ച് ട്വിറ്റർ യൂസർമാർ നാസറിന് ഇപ്പോഴും സമ്മാനങ്ങൾ അയക്കുന്നുണ്ട്. ഇതിലൊരാൾ അദ്ദേഹത്തിന് 2000 റിയാൽ അയക്കാൻ തയ്യാറായിട്ടുണ്ട്.
നാസറിന് റിയാദിൽ ലഭിക്കുന്ന പ്രതിമാസ ശമ്പളം 700 സൗദി റിയാൽ അഥവാ 187 ഡോളർ മാത്രമാണ്. താൻ ആഭരണം നോക്കി നിൽക്കുന്ന ഫോട്ടോ എടുത്ത കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് നാസർ പ്രതികരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ക്ലീനിങ് ജോലി ചെയ്യുന്നതിനിടെ താൻ ജൂവലറിക്ക് മുന്നിൽ എത്തിയപ്പോൾ ആഭരണങ്ങളെ അറിയാതെ നോക്കി നിന്ന് പോയതായിരുന്നു. തന്നെ പോലൊരു ദരിദ്ര്യന് ആഗ്രഹിക്കാൻ കഴിയുന്നതിൽ അപ്പുറമായതിനാൽ അത് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്തായാലും അവിചാരികമായി ഭാഗ്യം തേടിയെത്തിപ്പോൽ അതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. തനിക്കീ ഭാഗ്യമുണ്ടായതിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News