Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ ദിവസത്തിൽ 8 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ..?എങ്കിൽ സൂക്ഷിച്ചോളൂ…നിങ്ങളുടെ പോക്ക് അപകടത്തിലേക്കാണ്. ദിവസവും 8 മണിക്കൂറിലതികം ജോലി ചെയ്യുന്നവര്‍ക്ക്, സ്‌ട്രോക്കിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 33 ശതമാനം കൂടുതലാണെന്നാണ് പുതിയ കണ്ടെത്തല്‍.കൂടാതെ ഹൃദയാഘാതസാധ്യത 13 ശതമാനവും കൂടുതലായിരിക്കും. ആഴ്‌ചയില്‍ 48 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവര്‍ക്കും സ്‌ട്രോക്കും ഹൃദ്രോഗവും പിടിപെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് 10 ശതമാനമായിരിക്കും. കൂടുതല്‍ സമയം ജോലി ചെയ്യുമ്പോള്‍ ശരീരത്തിനും മനസിനും വിശ്രമം ലഭിക്കില്ല. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം കൂടുതല്‍ ആയാസകരമായിരിക്കുകയും ചെയ്യും. ഇത് സ്‌ട്രോക്ക്, ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രെഫസര്‍ മിക്കാ കിവിമാക്കിയുടെ നേതൃതത്ത്രില്‍ നടന്ന പഠനമാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നിൽ.ജേര്‍ണല്‍ ലാന്‍സെറ്റില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply